
ശൈഖ് സായിദ് ഗ്രാന്റ് മോസ്കിന് ആഗോള അംഗീകാരം
ദുബൈ: ഇന്ത്യന്‍ കയറ്റുമതിയില്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫ് ഇന്ത്യന്‍ കയറ്റുമതി വ്യവസായത്തെ സാരമായി ബാധിക്കുന്നു. ഇതിന് പോംവഴിയായി ഇന്ത്യന്‍ വ്യവസായികള്‍ യുഎഇയില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. യുഎഇക്ക് മേലുള്ള അമേരിക്കയുടെ താരിഫ് 10 ശതമാനം മാത്രമാണ്. ഇത് പുതിയ ഇന്ത്യന്‍ നിക്ഷേപങ്ങളെ ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ നിന്നുള്ള നേരിട്ടുള്ള ഇറക്കുമതിക്ക് ഉയര്‍ന്ന താരിഫ് യുഎസ് നടപ്പിലാക്കുകയാണെങ്കില്‍ കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ യുഎഇയിലും സൗദി അറേബ്യയിലും ഉല്പാദന സൗകര്യങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടര്‍ന്നാല്‍ 25 ശതമാനം തീരുവ കൂടി ഇന്ത്യക്ക് മേല്‍ ചുമത്തുമെന്ന് പറഞ്ഞ ട്രംപ് കഴിഞ്ഞ ദിവസം അത് നടപ്പാക്കുകയും ചെയ്തു. അമേരിക്കയുടെ പുതിയ താരിഫ് വ്യവസ്ഥ പ്രകാരം, യുഎഇയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നുമുള്ള കയറ്റുമതി 10% ആയി നിശ്ചയിച്ചിരുന്നു. ഇത് യുഎസ് വിപണികളുമായി കാര്യമായ വ്യാപാര സമ്പര്‍ക്കം പുലര്‍ത്തുന്ന കയറ്റുമതി വ്യാപാരികള്‍ക്ക് വളരെ അനുകൂലമായ സാഹചര്യമാണ്. ഇനി ഇന്ത്യന്‍ താരിഫ് യുഎസ് കുറച്ചാലും യുഎഇയിലെ താരിഫ് നില മികച്ച അവസരമാണ്. ഇന്ത്യക്ക് മേല്‍ യുഎസ് ഉയര്‍ന്ന താരിഫ് ചുമത്തുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ തന്നെ നിരവധി ഇന്ത്യന്‍ കമ്പനികള്‍ ഗള്‍ഫിലെ നിക്ഷേപങ്ങള്‍ ആലോചിച്ചിരുന്നു. യുഎഇയുമായുള്ള സിഇപിഎ കരാര്‍ ഇന്ത്യന്‍ വ്യവസായികള്‍ക്ക് നിരവധി നേട്ടങ്ങളുണ്ട്. ഈ സാഹചര്യം ഉപയോഗപ്പെടുത്തിയായിരിക്കും നിരവധി കമ്പനികള്‍ യുഎഇയില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. യുഎഇയുമായുള്ള കരാര്‍ പ്രകാരം നിരവധി ഉല്പന്നങ്ങള് ഇന്ത്യയില്‍ നിന്നും കുറഞ്ഞ താരിഫില്‍ ഇറക്കുമതി ചെയ്യാനാവും. അതേസമയം ഇന്ത്യന്‍ വ്യവസായികളുടെ ഈ നീക്കത്തെ ട്രംപ് ഭരണകൂടം എങ്ങനെ നേരിടുമെന്നും പ്രവചിക്കാനാവില്ല.