
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ദാരാളിയിലുണ്ടായ ശക്തമായ മേഘവിസ്ഫോടത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. ഇന്ത്യയുടെ വടക്കേയറ്റത്ത് ഹിമാലയ താഴ്വരയിലുള്ള ഒരു ഗ്രാമം പൂര്‍ണമായും ഒലിച്ചുപോയെന്നാണ് റിപ്പോര്‍ട്ട്. നിരവധി ആളുകള്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്. ദിവസങ്ങളോളം നിര്‍ത്താതെയുള്ള കനത്ത മഴയില്‍ പ്രദേശത്ത് നിരവധി നാഷനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളിലെ മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ഇന്ന് പെട്ടെന്നുണ്ടായ മേഘവിസ്ഫോടനത്തിലാണ് ഗ്രാമത്തിന് മധ്യത്തിലൂടെ മലവെള്ളപ്പാച്ചില്‍ ഒഴുകിയത്.