
ദുബൈ ഗ്ലോബല്‍ വില്ലേജ് ഒക്ടോബര്‍ 15ന് തുറക്കും
അബുദാബി: അബുദാബി വനിതാ കെഎംസിസിയുടെ നേതൃത്വത്തില്‍ ഗള്‍ഫ് ചന്ദ്രിക ‘ദി കേരള വൈബ്’ പ്രചാരണ യോഗം സംഘടിപ്പിച്ചു. ഗള്‍ഫ് ചന്ദ്രിക ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഒക്ടോബര്‍ 3, 4, 5 തീയതികളില്‍ നടക്കുന്ന മെഗാ ഫെസ്റ്റ് വിജയിപ്പിക്കാന്‍ മുഴുവന്‍ എമിരേറ്റുകളിയും വനിതാ കെഎംസിസി പ്രവര്‍ത്തകരിലേക്കു പ്രചാരണം എത്തിക്കാന്‍ തീരുമാനിച്ചു. ഫെസ്റ്റില്‍ വനിതകള്‍ക്കായുള്ള പ്രത്യേക പരിപാടിയായ ‘മീറ്റ് ദി ലേഡീസ് ലജന്റ്’ പരിപാടി വിജയിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും യോഗം ചര്‍ച്ച ചെയ്തു. യോഗത്തില്‍ അബുദാബി കെഎംസിസി വൈസ് പ്രെസിഡന്റ്മാരായ അഷ്റഫ് പൊന്നാനി, റഷീദ് പട്ടാമ്പി, സാബിര്‍ മാട്ടൂല്‍, സെക്രട്ടറിമാരായ ടി.കെ സലാം, ഷാനവാസ് പുളിക്കല്‍ വിവിധ ദിവസങ്ങളിലെ പരിപാടികള്‍ വിശദീകരിച്ചു. വനിതാ വിങ് പ്രതിനിധികളായ ഫാത്തിമ സലാം, ഷെറീന ഫൈസല്‍, റോഷ്ന ഷാനവാസ്, ജസീന നൗഫല്‍, ഹസിത നസീര്‍, ഹുദാ ഉവൈസ്, റസീന അന്‍സാദ്, സഫീല സമീര്‍, സുഫീന മോള്, ഫാത്തിമ ഷെറിന്, ഫാത്തിമ സുറുമി എന്നിവര്‍ സന്നിഹിതരായിരുന്നു.