
ദുബൈയില്‍ വാഹന പരിശോധനക്ക് എഐ സാങ്കേതികവിദ്യ
ദുബൈ: കോഴിക്കോട് തുടക്കം കുറിച്ച റീട്ടെയില്‍ ജ്വല്ലറി ബ്രാന്‍ഡിന്റെ തിളക്കമാര്‍ന്ന വിജയത്തിനുശേഷം വിന്‍സ്മെര ജൂവല്‍സ് മൂന്ന് ഷോറൂമുകള്‍ യുഎഇയില്‍ ആരംഭിക്കുന്നു. ആദ്യഘട്ടത്തില്‍ ഷാര്‍ജ, ദുബൈ, അബുദാബി എന്നിവിടങ്ങളിലായിരിക്കും പ്രവര്‍ത്തനമാരംഭിക്കുക. യുഎഇയിലെ ജ്വല്ലറി മേഖലയില്‍ പുതിയൊരു ആഭരണ സംസ്കാരത്തിന്റെ തരംഗം സൃഷ്ടിക്കാന്‍ പോകുന്ന വിന്‍സ്മെര ജൂവല്സിനു ഈ ഷോറൂമുകള്‍ ഒരു നാഴികകല്ലായിതീരുമെന്ന് വിന്‍സ്മെര ജുവല്‍സ് ചെയര്മാന് ദിനേശ് കാമ്പ്രത്ത് ദുബൈയില്‍ അറിയിച്ചു. വിന്‍സ്മെരയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ പത്മഭൂഷണ്‍ മോഹന്‍ലാല്‍ മൂന്ന് ഷോറൂമുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കും. ഒക്ടോബര്‍ 11ന് ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഷാര്‍ജ റോളയിലും, 12 ഞായറാഴ്ച രാവിലെ 11 മണിക്ക് ദുബൈ കരാമ സെന്ററിലും അതേദിവസം വൈകുന്നേരം 7 മണിക്ക് അബുദാബി മുസഫയിലുമായാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. ഈ മൂന്ന് ഷോറൂമുകളുടെ ഉദ്ഘാടനത്തോടെ വിന്‍സ്മെരയുടെ ഗുണമേന്മ, നിര്‍മ്മാണ വൈദഗ്ധ്യം, ആഭരണങ്ങളുടെ ശില്പഭംഗി മുതലായവ യുഎഇയിലെ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ദിനേശ് പറഞ്ഞു. ഈ ബിസിനസ്സ് വിപുലീകരണം വിന്‍സ്മെരയുടെ ആഗോള വാണിജ്യ ഉദ്യമങ്ങളില്‍ വളരെ നിര്‍ണ്ണായകമാണ്. നടനവിസ്മയം പത്മഭൂഷണ്‍ മോഹന്‍ലാലിന്റെ സാന്നിധ്യം ഈ സവിശേഷ സന്ദര്‍ഭങ്ങളില്‍ അത്യന്തം അഭിമാനവും പ്രചോദനവും നല്‍കുന്നതാണെന്ന് ദിനേശ് കാമ്പ്രത്ത് പറഞ്ഞു. പൈതൃക സമൃദ്ധവും അതോടൊപ്പം ആധുനിക കലാചാരുതയോടു കൂടിയതുമായ മനോഹര ആഭരണങ്ങളാണ് വിന്‍സ്മെരയുടെ മുഖമുദ്ര.