
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
ദുബൈ : യുഎഇയിലെ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള വോളിബോള്‍ താരങ്ങളുടെ കൂട്ടായ്മയായ യുഎഇ കോഴിക്കോട് ജില്ലാ വോളിബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 മണി മുതല്‍ ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളില്‍ വോളിബോള്‍ ടൂര്‍ണമെന്റ് നടക്കും. ജില്ലയിലെ 10 പ്രമുഖ ടീമുകള്‍ പങ്കെടുക്കുമെന്ന് അസോസിയേഷന് പ്രസിഡന്റ് മുഹമ്മദ് അബ്ജാര്‍, ജനറല്‍ സെക്രട്ടറി അഡ്വ.സാജിദ് അബൂബക്കര്‍, ട്രഷറര്‍ ജോയ് തോമസ് എന്നിവര്‍ അറിയിച്ചു. ജില്ലയില്‍ നിന്നും അന്തര്‍ദേശീയ,ദേശീയ,സംസ്ഥാന,ജില്ലാതല വോളിബോള്‍ മത്സരങ്ങളില്‍ പങ്കെടുത്ത് കഴിവ് തെളിയിച്ച പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റ് രണ്ടാം തവണയാണ് ദുബായില്‍ നടക്കുന്നത്.