
കാറുകളെ വഹിക്കുന്ന കൂറ്റന്‍ കപ്പല്‍ ജബല്‍ അലി തുറമുഖത്ത്
ഷാര്‍ജ : സമാനതകളില്ലാത്ത ഉരുള്‍പൊട്ടല്‍ കെടുതികളെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന വയനാടിന് കൈതാങ്ങാവാന്‍ മാസ് ഷാര്‍ജ. അതിശക്തമായ കാലവര്‍ഷത്താല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുള്‍പൊട്ടലാണ് വയനാട് ഉണ്ടായിട്ടുള്ളത്. നൂറുക്കണക്കിന് ജീവന് നഷ്ടപ്പെടുകയും, കിടപ്പാടം ഉള്‍പ്പെടെ ഭാഗികമോ പൂര്‍ണമായോ തകര്‍ന്നും, മറ്റു നാശനഷ്ടങ്ങള്‍ കൊണ്ടും കഷ്ടപെടുമ്പോള്‍ സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയാവാന്‍ പ്രവാസി സമൂഹവും ബാധ്യസ്ഥരാണ് എന്ന് മാസ് ഷാര്‍ജ അഭിപ്രായപ്പെട്ടു. പുനരധിവാസത്തിന്റെ ഭാഗമായി രണ്ടു വീടുകള്‍ ‘മാസ്’ നിര്‍മിച്ചു നല്‍കും. കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള വീടുകള്‍ ആയിരിക്കും നിര്‍മിക്കുക. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തിരമായി കഴിവിന്റെ പരമാവധി സഹായം എത്തിക്കാന്‍ മാസ് അംഗങ്ങളോടും പൊതു സമൂഹത്തോടും മാസ് ഷാര്‍ജ അഭ്യര്‍ത്ഥിച്ചു.