
ദുബൈയില്‍ രണ്ട് ടാക്സി കമ്പനികള്‍ ഒരു പ്ലാറ്റ്ഫോമില്‍; കാത്തിരിപ്പ് സമയം കുറയും
അബുദാബി : വയനാട് ദുരന്തത്തില്‍ അനുശോചനവും ഐക്യദാര്‍ഢ്യവും രേഖപ്പെടുത്തി യുഎഇ വിദേശകാര്യ മന്ത്രാലയം. ഇന്ത്യാ ഗവണ്മെന്റിനോടും ദുരന്തത്തിനിരയായ കുടുംബങ്ങളുടെ ബന്ധുക്കളോടും വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ഡസന്‍ കണക്കിന് മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും കാരണമായ കേരളത്തിലുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും ഇരയായതില്‍ യുഎഇ ഇന്ത്യയോട് ആത്മാര്‍ത്ഥമായ അനുശോചനവും ഐക്യദാര്‍ഢ്യവും അറിയിക്കുന്നതായി മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. വേദനാജനകമായ നഷ്ടത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനോടും ജനങ്ങളോടും ഇരകളുടെ കുടുംബങ്ങളോടും ബന്ധുക്കളോടും വിദേശകാര്യ മന്ത്രാലയം ആത്മാര്‍ത്ഥമായ അനുശോചനവും വ്യസനവും രേഖപ്പെടുത്തി. പ്രകൃതിക്ഷോഭത്തില്‍ പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.