
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
കോലാലംപൂര്‍: പ്രവാസി സമൂഹത്തിന് മുസ്്ലിംലീഗ് നല്കുന്ന അംഗീകാരമാണ് എല്ലാ രാജ്യങ്ങളിലും കെഎംസിസിയുടെ വളര്‍ച്ചക്ക് വഴിയൊരുക്കിയതെന്ന് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന പ്രവാസി കൂട്ടായ്മകളാണ് കേരളീയ സമൂഹത്തില്‍ ജീവകാരുണ്യത്തിന്റെ ശരിയായ സന്ദേശം എത്തിച്ചത്. കെഎംസിസി അടക്കമുള്ള പ്രവാസ സംഘടനകളുടെ മുഖമുദ്ര ദയയും കാരുണ്യവും മാനവികതയുമാണെന്നും തങ്ങള്‍ പറഞ്ഞു. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ ക്ഷണപ്രകാരം ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ തങ്ങള്‍ക്ക് കോലാലംപൂര്‍ കെഎംസിസി നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍. ഹനീഫ കോട്ടക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡാത്തോ: ഇബ്രാഹിം ബിന്‍ ഹാജി മുഹമ്മദ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ഇ.ടി.എം തലപ്പാറ യോഗം ഉദ്ഘാടനം ചെയ്തു. സയ്യിദ് റിയാസ് ജിഫ്രി തങ്ങള്‍, കാസിം തലക്കടത്തൂര്‍, നൗഷാദ് വൈലത്തൂര്‍, സാദത്ത് അന്‍വര്‍, സാജിദ് മഖ്ദൂം, സാബിത്ത് കോഴിക്കോട്, മുനീര്‍ ചെട്ടിപ്പടി, ഷാദില്‍ കോട്ടക്കല്‍, ഷിബില്‍ മണ്ണാര്‍ക്കാട് എന്നിവര്‍ പ്രസംഗിച്ചു. ഫാറൂഖ് ചെറുകുളം സ്വാഗതവും ഷമീര്‍ മലപ്പുറം നന്ദിയും പറഞ്ഞു.