
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
ഷാര്‍ജ : സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരം ഷാര്‍ജയില്‍ സ്ത്രീകള്‍ക്ക് മാത്രമായി പുതിയ ബീച്ച് പ്രഖ്യാപിച്ചു. ഖോര്‍ഫക്കാനിലെ ലുലുഇയ്യ ഏരിയയിലെ 500 മീറ്റര്‍ ബീച്ച് സ്ത്രീകള്‍ക്ക് പൂര്‍ണ്ണമായ സ്വകാര്യത നല്‍കും. ഒരു കഫേ, ഒരു മെഡിക്കല്‍ ക്ലിനിക്, ഒരു പ്രാര്‍ത്ഥനാമുറി തുടങ്ങിയ മറ്റ് സേവനങ്ങളും ഇവിടെയുണ്ടാവും. തുടര്‍ന്നുള്ള ഉത്തരവുകളില്‍, ഖോര്ഫക്കാന് നഗരത്തിലെ അല്‍ ബര്‍ദി 6, അല്‍ ബത്ത പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കാല്‍നട പാലം നിര്‍മ്മിക്കാന്‍ ഷാര്‍ജ ഭരണാധികാരി നിര്‍ദ്ദേശം നല്കി. ഷാര്‍ജയിലെ ഡയറക്ട് ലൈന്‍ റേഡിയോ പരിപാടിയില്‍ സംസാരിച്ച ആര്‍ടിഎ ഷാര്‍ജ ചെയര്മാന് യൂസഫ് ഖമീസ് അല്‍ ഉഥ്മാനി, പുതിയ പാലം രണ്ട് പ്രദേശങ്ങള്‍ക്കിടയിലുള്ള താമസക്കാരുടെ സഞ്ചാരത്തിന് സഹായിക്കുമെന്ന് പറഞ്ഞു.