
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
ദുബൈ : യുഎഇ പൊതുമാപ്പിന്റെ ഭാഗമായുള്ള ദുബൈ കോണ്‍സുലേറ്റ് ഹെല്‍പ്പ് ഡെസ്കില്‍ കര്‍മനിരതരായി ദുബൈ കെഎംസിസി വനിതാ വിങ് വളണ്ടിയര്‍മാരും. രണ്ടുമാസം കൊണ്ട് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹെല്‍പ്പ് ഡെസ്ക് മുഖേന മുവ്വായിരത്തോളം പ്രവാസികള്‍ പൊതുമാപ്പ് അവസരം ഉപയോഗപ്പെടുത്തി. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് ശിവന്റെ നേതൃത്വത്തില്‍ കെഎംസിസി ഉള്‍പ്പെടെ ദുബൈയിലെ സാമൂഹിക സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെയാണ് രണ്ടു മാസമായി ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കുന്നത്.
കോണ്‍സുലേറ്റ് ഹെല്‍പ്പ് ഡെസ്കില്‍ നിന്നും സേവനമാവശ്യപ്പെട്ട് സമീപിച്ചപ്പോള്‍ ദുബൈ കെഎംസിസി വനിതാ വിങ് പ്രസിഡന്റ് സഫിയ മൊയ്ദീനും ട്രഷറര്‍ നജ്മ സാജിദും പ്രവര്‍ത്തക ഷാജിത ഫൈസലും സേവന സന്നദ്ധത അറിയിക്കുകയായിരുന്നു. വെരിഫിക്കേഷന്,എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്,എക്സിറ്റ് പാസ് എന്നിവ ശരിപ്പെടുത്തുന്നതിനുള്ള എല്ലാ രേഖകളും ശരിയാക്കി നല്‍കുന്നതിന് സദാ ജാഗ്രതയോടെ ഇവര്‍ കര്മവീഥിയിലുണ്ട്. സഹാനുഭൂതിയോടെ ആളുകളുമായി ഇടപെടാനും അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് സഹായകമാകാനും വനിതാ വിങ് പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. നജ്മ സാജിദിന്റെയും ഷാജിത ഫൈസലിന്റെയും നിസ്വാര്‍ത്ഥ പ്രവര്‍ത്തനം വനിതാ കെഎംസിസിയുടെ സേവന മഹിമക്ക് മാറ്റുകൂട്ടി. നിരവധി കുടുംബങ്ങള്‍ കുട്ടികള്‍ക്ക് വിദ്യഭ്യാസം നല്കാന് കഴിയാതെ,പാസ്പോര്‍ട്ടോ മറ്റു രേഖകളോ ഇല്ലാതെ അനധികൃതമായി കഴിയുന്നവരും ജനന രജിസ്ട്രേഷന് പോലും ചെയ്യാതെ അഞ്ചു വയസ്സ് പിന്നിട്ട കുട്ടികള്‍ വരെ പൊതുമാപ്പ് ആനുകൂല്യം തേടിയെത്തിയിട്ടുണ്ട്. സാമൂഹ്യ സംഘടനകളിലെ വളന്റിയര്‍മാരുടെയും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവര്‍ത്തനമാണ് കഴിഞ്ഞ രണ്ടു മാസക്കാലത്തെ പൊതുമാപ്പ് ഹെല്പ് ഡെസ്ക് പ്രവര്‍ത്തനത്തില്‍ കണ്ടത്.
ഡിസംബര്‍ 31വരെ പൊതുമാപ്പ് നീട്ടിയ സാഹചര്യത്തില്‍ ഹെല്‍പ്പ് ഡെസ്കിലൂടെ പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് താങ്ങാവാനും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കാനും ദുബൈ കെഎംസിസിക്കൊപ്പം വനിതാ വിങ്ങും സേവനപാതയില്‍ സജീവമാണ്. നിരവധി പേര്‍ക്ക് വിമാന ടിക്കറ്റും ജനന രജിസ്ട്രേഷന് ഫീസും ഉള്‍പ്പെടെ നിസഹായര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ചെയ്യാനും പ്രസിഡന്റ് സഫിയ മൊയ്ദീനും ജനറല്‍ സെക്രട്ടറി റീന സലീമും നേതൃത്വം നല്കുന്ന ദുബൈ കെഎംസിസി വനിത വിങ് സംസ്ഥാന കമ്മിറ്റിയും ഹെല്‍പ്പ് ഡെസ്ക് വളണ്ടിയര്‍മാരും സേവന സന്നദ്ധരായുണ്ട്.