
അബുദാബിയിലെ 400 സ്ഥലങ്ങളിലായി 1,000 പുതിയ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍
ദുബൈ : ദുബൈ കെഎംസിസി ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഒന്നിന് അല്‍ നാസിര്‍ ലെഷര്ലാന്റ് ഐസ്റിങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന 53ാമത് യുഎഇ ദേശീയ ദിനാഘോഷ പരിപാടികള്‍ ‘ഈദ് അല്‍ ഇത്തിഹാദ്’ വര്ണാഭമാക്കാ ന് വനിതാ കെഎംസിസിയും. ചെറിയ പെണ്‍കുട്ടികള്‍ ഹുബ്ബുല്‍ ഇത്തിഹാദ് നൃത്തവും മറ്റുകലാപരിപാടികളും അവതരിപ്പിക്കും. പ്രവാസി കുടുംബങ്ങളെ പരിപാടിയിലെത്തിക്കും. ഇതിനാവശ്യമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വനിതാ കെഎംസിസി കണ്വന്ഷന് തീരുമാനിച്ചു. പ്രോഗ്രാം കമ്മറ്റി ചെയര്മാന് ഒ.കെ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. വനിതാ വിങ് പ്രസിഡന്റ് സഫിയ മൊയ്തീന് അധ്യക്ഷയായി. ജനറല്‍ സെക്രട്ടറി റീന സലീം ആമുഖ പ്രഭാഷണം നടത്തി. സ്വാഗതസഘം കോര്‍ഡിനേറ്റര്‍ ഇസ്മായില്‍ ഏറാമല മുഖ്യപ്രഭാഷണം നടത്തി. തിരൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ നസീമ മുഖ്യാതിഥിയായിരുന്നു. റഈസ് തലശേരി,പിവി നാസര്‍,റിയാന സലാം,റാബിയ സത്താര്‍,സഹറാബി മനാഫ്,ഹയറുന്നീസ,തസ്നീം ഖമറുന്നിസ,ലൈ ലകബീര്,സഫിയ അഷ്റഫ്,സകീന മൊയ്ദീന്,സാജി ഫൈസല്‍,സുലൈഖ റഫീന അഹ്്മദ്,നബീസത്ത്, റാബിയ ബഷീര്‍ പ്രസംഗിച്ചു. ട്രഷറര്‍ നജ്മ സാജിദ് നന്ദി പറഞ്ഞു. ജില്ലാ,മണ്ഡലം ഭാരവാഹികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഉപതിരഞ്ഞടുപ്പ് വിജയത്തില്‍ ആഹ്ലാദം പങ്കുവച്ച് വനിതാ വിങ്ങിന്റെ നേതൃത്വത്തില്‍ മധുര വിതരണം നടന്നു.