
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദമ്മാം: സഊദി കിഴക്കന്‍ പ്രവിശ്യ കെഎംസിസി പുറത്തിറക്കിയ ഹാഷിം എഞ്ചിനീയര്‍ ഓര്‍മ്മപുസ്തകം ‘യാ ഹബീബി’യുടെ സഊദിതല പ്രകാശനം മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, ഇറാം ഗ്രൂപ്പ് ചെയര്മാന് ഡോ. സിദ്ധീഖ് അഹ്മദിന് നല്കി നിര്‍വ്വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും പത്രപ്രവര്‍ത്തകനുമായ സി.പി സെയ്തലവി ഹാഷിം എഞ്ചിനീയര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കിഴക്കന്‍ പ്രവിശ്യ കെഎംസിസി പ്രസിഡന്റ് മുഹമ്മദ്കുട്ടി കോഡൂര്‍ അധ്യക്ഷത വഹിച്ചു. സഊദി കെഎംസിസി ദേശീയ പ്രസിഡന്റ് കുഞ്ഞിമോന് കാക്കിയ ഉദ്ഘാടനം ചെയ്തു. കെഎംസിസിയുടെ പല ജനകീയ പദ്ധതികളുടേയും സൂത്രധാരകനും സംഘടനയുടെ ഭരണഘടന പരിഷ്കരണത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിനുമായിരുന്നു ഹാഷിം എഞ്ചിനീയറെന്ന് പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവേ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സൂചിപ്പിച്ചു. അന്യരുടെ പ്രയാസങ്ങള്‍ പരിഹരിക്കാനും മറ്റുള്ളവരുടെ കണ്ണീരൊപ്പാനും രാപകലില്ലാതെ ഓടിനടക്കുന്ന കെഎംസിസി പ്രവര്‍ത്തകര്‍ക്ക് ഹാഷിം എഞ്ചിനീയര്‍ എന്നും പ്രചോദനമായിരുന്നുവെന്ന് ഡോ.സിദ്ധീഖ് അഹമ്മദ് അനുസ്മരിച്ചു. ഡോ. ടി.പി മുഹമ്മദ് പുസ്തകം അവതരിപ്പിച്ചു. സിദ്ധീഖ് പാണ്ടികശാല സംഘടനാ പ്രവര്‍ത്തങ്ങള്‍ വിശദീകരിച്ചു. യാ ഹബീബി ഓര്‍മ്മപുസ്തകം ചീഫ് എഡിറ്റര്‍ മാലിക് മഖ്ബൂല്‍ ആലുങ്ങല്‍ പുസ്തകം പിറന്ന നാള് വഴികള്‍ സദസ്സുമായി പങ്ക് വെച്ചു. അഹമ്മദ് പുളിക്കല്‍, അബ്ദുല്‍ ഹമീദ് കുണ്ടോട്ടി, പ്രദീപ് കൊട്ടിയം, കെ.എം ബഷീര്‍, സി.എച്ച് മൗലവി, സൈനുല്‍ ആബിദീന്‍ കുമളി എന്നിവര്‍ സംസാരിച്ചു. ഉപജീവനത്തിനായി ഗള്‍ഫിലേക്ക് കുടിയേറിയ ഒന്നാം തലമുറയുടെ വിസ്മൃതിയിലാണ്ടുപോയ ത്യാഗങ്ങളുടെയും അതിജീവനത്തിന്റെയും ഇന്നലെകളിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ പുസ്തകം പ്രവാസത്തെയും പ്രവാസ ലോകത്തെയും കെഎംസിസിയെയും അടുത്തറിയാനും കൂടുതല്‍ പഠിക്കാനും ഉപകരിക്കും. റഹ്മാന് കാരയാട്, കബീര്‍ കുണ്ടോട്ടി, ഒ.പി ഹബീബ്, അമീറലി കൊയിലാണ്ടി, അബ്ദുല്‍ മജീദ് കൊടുവള്ളി, നജീബ് ചീക്കിലോട് എന്നിവര്‍ അതിഥികളെ സ്നേഹോപഹാരം നല്കി സ്വീകരിച്ചു. അബ്ദുല്‍ ഖാദര്‍ വാണിയമ്പലം, അബ്ദുല്‍ കരീം ടി.ടി, ഖാദി മുഹമ്മദ്, മുഹമ്മദ് കുട്ടി കരിങ്കപ്പാറ, അന്‍സാരി നാരിയ, ഉമ്മര്‍ ഓമശ്ശേരി, ഇഖ്ബാല്‍ ആനമങ്ങാട്, സലാം ആലപ്പുഴ ഫൈസല്‍ കൊടുമ, ഹുസൈന് കെ.പി വേങ്ങര, മുജീബ് കൊളത്തൂര്‍, ജൗഹര്‍ കുനിയില്‍, സൈതലവി താനൂര്‍, ബഷീര്‍ വെട്ടുപാറ, സമദ് കെ.പി വേങ്ങര, അറഫാത്ത് ഷംനാട്, സാദിഖ് എറണാംകുളം, നിസാര്‍ അഹ്മദ്, സഫീര്‍ അച്ചു, ഷെരീഫ് പാറപ്പുറത്ത്, ജമാല്‍ മീനങ്ങാടി, നിസാര്‍ വടക്കും പാട്, ഫഹദ് കൊടിഞ്ഞി, ഷബ്ന നജീബ്, റൂഖിയ റഹ്മാന് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. ബഷീര്‍ ബാഖവി പ്രാര്‍ത്ഥന നടത്തി. പ്രസാധക സമിതി ജനറല്‍ കണ്‍വീനര്‍ ആലികുട്ടി ഒളവട്ടൂര്‍ സ്വാഗതവും പ്രവിശ്യ കെഎംസിസി ട്രഷറര്‍ അഷ്റഫ് ഗസല്‍ നന്ദിയും പറഞ്ഞു. സഹീര്‍ മജ്ദാല്‍ അവതാരകനായിരുന്നു.