
ഹാഷിം എഞ്ചിനീയര്‍ ഓര്‍മ്മപുസ്തകം ‘യാ ഹബീബി’ പ്രകാശനം ചെയ്തു
അബുദാബി: നഗരര ഡിസൈനിലും മികച്ച റേറ്റിംഗ് സ്വന്തമാക്കി യാസ് ഐലന്റിലെ വീടുകള്‍. ആല്ഡാര് പ്രോപ്പര്‍ട്ടീസും സീ ഹോള്‍ഡിംഗും തമ്മിലുള്ള പങ്കാളിത്തത്തോടെ വികസിപ്പിച്ച സസ്റ്റൈനബിള്‍ സിറ്റി യാസ് ഐലന്‍ഡ് വീടുകള്‍ക്കാണ് പേള്‍ വില്ല റേറ്റിംഗില്‍ മികച്ച സ്ഥാനം ലഭിച്ചത്.
ഏറ്റവും ഉയര്‍ന്ന ഗ്രീന്‍ ബില്‍ഡിംഗ് റേറ്റിംഗ് സുസ്ഥിര വികസനത്തിലെ മികവിനെ സൂചിപ്പിക്കുന്നതാണ്. നൂതന ഊര്‍ജകാര്യക്ഷമമായ കെട്ടിട രൂപകല്പനകള്, ജലസംരക്ഷണ നടപടികള്‍, ഹരിത ഇടങ്ങള്‍, കാല്‍നടസൗഹൃദ പാതകള്‍, പരിസ്ഥിതി സൗഹൃദ സാമഗ്രികള്‍, പാരിസ്ഥിതിക ഗുണനിലവാരത്തിലും സമൂഹ ക്ഷേമത്തിലുമുള്ള പ്രതിബദ്ധത എന്നിവ ഈ പ്രോജക്റ്റിന്റെ സവിശേഷതയാണ്. യാസ് ഐലന്‍ഡിലെ ഈ വീടുകള്‍ സൗരോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്നതാണ്. ഇത് താമസക്കാര്‍ക്ക് വൈദ്യുതി ബില്ലില്‍ 50% വരെ ലാഭിക്കാന്‍ കഴിയും. കമ്മ്യൂണിറ്റി ഫാമിംഗിനുള്ള ബയോഡോമുകള്‍, ബാറ്ററി ചാര്‍ജുള്ള ബഗ്ഗികളുടെയും സൈക്കിളുകളുടെയും ശൃംഖല എന്നിവ കമ്മ്യൂണിറ്റിയുടെ സവിശേഷതയാണ്. പദ്ധതിയുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. 2025 അവസാനത്തോടെ ഒന്നാം ഘട്ടം പൂര്‍ത്തിയാവും. യുഎഇയിലെ മൂന്നാമത്തെ സുസ്ഥിര നഗര വികസന പദ്ധതിയുടെ ഭാഗമാണ് ഈ കമ്മ്യൂണിറ്റി. അല്‍ദാര്‍ രൂപകല്‍പ്പന ചെയ്ത യാസ് ഐലന്‍ഡ് കമ്മ്യൂണിറ്റി, യാസ് ദ്വീപ് ആവാസവ്യവസ്ഥയുമായി സംയോജിപ്പിക്കും. ഇത് താമസക്കാര്‍ക്ക് പ്രകൃതിദത്ത ഇടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ്, വിനോദം, വിനോദ ലക്ഷ്യസ്ഥാനങ്ങള്‍ എന്നിവ ലഭിക്കും.