
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
അബുദാബി : അബുദാബിയില്‍ നടന്ന അല്‍ ഫലാഹ് ക്രിക്കറ്റ് ടുര്‍ണമെന്റ് സീസണ് മൂന്നില്‍ യെല്ലോ ടൈഗേഴ്സ് ചാമ്പ്യാന്മാരായി. ഒരു മാസം നീണ്ടുനിന്ന വാശിയേറിയ മത്സരത്തില്‍ അബുദാബിയിലെ എട്ട് പ്രമുഖ ടീമുകള്‍ മാറ്റുരച്ചു. ആറു വിക്കറ്റിനാണ് റെഡ് റാപ്റ്റേഴ്സിനെ യെല്ലോ ടൈഗേഴ്സ് പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത റെഡ് റാപ്റ്റേഴ്സ് നിശ്ചിത 15 ഓവറില്‍ 7 വിക്കറ്റിന് 147 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യെല്ലോ ടൈഗേഴ്സ് 12.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു വിജയം കണ്ടു. സമാപന ചടങ്ങില്‍ സൊഹൈര്‍,മൂസ റഖബ്,സജീര്‍ സി മൊയ്തു എന്നിവര്‍ മുഖ്യാതിഥികളായി. മികച്ച കളിക്കാര്‍ക്ക് പുരസ്കാരങ്ങള്‍ നല്കി. യെല്ലോ ടൈഗേഴ്സിന് വേണ്ടി ക്യാപ്റ്റന്‍ ഷാ ബക്കര്‍ ട്രോഫി ഏറ്റു വാങ്ങി. അല്‍ ഫലാഹ് ക്രിക്കറ്റ് സീസണ് 2025 ജനുവരി നാലിന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.