
അബുദാബിയിലെ 400 സ്ഥലങ്ങളിലായി 1,000 പുതിയ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍
ട്രെയിൻ ടിക്കറ്റ് മുൻകൂറായി ബുക്ക് ചെയ്യുന്ന സമയപരിധിയിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. ട്രെയിൻ ഷെഡ്യൂൾ ചെയ്യുന്നതിന് 60 ദിവസത്തിന് മുൻപ് മാത്രമേ ഇനി മുതൽ മുൻകൂറായി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂ. നേരത്തെ 120 ദിവസത്തിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാമായിരുന്നു. നവംബര്‍ ഒന്ന് മുതൽ ഈ മാറ്റം പ്രാബല്യത്തില്‍ വരും. ഈ മാസം 31 വരെയുള്ള ബുക്കിങ്ങുകള്‍ക്ക് സമയമാറ്റം ബാധകമല്ലെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.