
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് മികച്ച ജീവനക്കാര്‍ക്ക് മെഡലുകളും ബാഡ്ജുകളും നല്കി ആദരിച്ചു. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന പരിപാടിയില്‍ ‘എക്സ്പോ ബാഡ്ജ്’ ഉം ‘ഹാപ്പിനസ് ബാഡ്ജും’ ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ ജീവനക്കാര്‍ക്ക് കൈമാറി. മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി, അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. ജോലിയിലെ പുരോഗതി വര്‍ദ്ധിപ്പിക്കുക, സര്‍ഗ്ഗാത്മകത പ്രോത്സാഹിപ്പിക്കുക, ജീവനക്കാര്‍ക്കിടയില്‍ നേതൃത്വപരമായ കഴിവുകള്‍ വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ ജീവനക്കാരുടെ പരിശ്രമങ്ങളെ അംഗീകരിക്കുന്നതിനും അവരെ വിലമതിക്കുന്നതിനുമുള്ള ജിഡിആര്‍എഫ്എയുടെ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. 2023-ലെ ദുബൈ സര്‍ക്കാര്‍ ജീവനക്കാരുടെ സന്തോഷ സൂചികയില്‍ ഒന്നാം സ്ഥാനം നേടിയതിന്റെ ഭാഗമായി എല്ലാ ജീവനക്കാര്‍ക്കും ഹാപ്പിനസ് ബാഡ്ജുകള്‍ സമ്മാനിച്ചു. ജോലിയില്‍ തൃപ്തിയും ജീവനക്കാരുടെ സന്തോഷവും വളര്‍ത്തുന്ന പോസിറ്റീവ് വര്‍ക്ക് എന്‍വയോണ്‍മെന്റ് സൃഷ്ടിക്കാനുള്ള ജിഡിആര്‍എഫയുടെ പ്രതിബദ്ധതയുടെ ഭാഗമായിരുന്നു ബാഡ്ജുകള്‍ നല്‍കിയതെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. എല്ലാ ജീവനക്കാരുടെയും പരിശ്രമങ്ങളെ പ്രശംസിക്കുകയും അവരുടെ കഠിനാധ്വാനം അംഗീകരിക്കുന്നതിന്റെ പ്രാധാന്യത്തെയും ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പരിപാടിയില്‍ പ്രശംസിച്ചു. ജീവനക്കാരുടെ സംഭാവനകളെ മാനിക്കുന്ന പിന്തുണയ്ക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ ഒരു തൊഴില്‍ സ്ഥലം പ്രോത്സാഹിപ്പിക്കാന്‍ ജിഡിആര്‍എഫ്എ പ്രതിജ്ഞാബദ്ധമാണെന്ന് അല്‍ മര്‍റി കൂട്ടിച്ചേര്‍ത്തു.