
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: അത്യാധുനിക പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യത്തെ മാതൃകാ സംരംഭമായ ദുബൈ ഫ്യൂച്ചര്‍ സൊല്യൂഷന്‍സിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി. ദുബൈ കിരീടാവകാശിയും ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് അംഗീകാരം നല്‍കിയത്. ദുബൈ ആഗോള ഇന്നൊവേഷന് ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചുവടുവെപ്പ്. നൂതന മാതൃകകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ലോകത്തിന് മുമ്പില്‍ പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്സ് അതോറിറ്റി ചെയര്‍പേഴ്സണ്‍ ശൈഖ ലത്തീഫ ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍. ലോകത്തെമ്പാടും ഫ്യൂച്ചര്‍ സൊല്യൂഷന്‍സിന്റെ നവീന ആശയക്കാരേയും ഡിസൈനര്‍മാരെയും പിന്തുണക്കുന്നതിനും മികച്ച പ്രതിഭകളെയും സര്‍ഗ്ഗാത്മക ചിന്തകരെയും പരിപോഷിപ്പിക്കുന്നതിനുമുള്ള ഒരു സമഗ്ര പ്ലാറ്റ്ഫോമായി സംരംഭം പ്രവര്‍ത്തിച്ച് വരുന്നതായി ശൈഖ് ഹംദാന്‍ പറഞ്ഞു. പദ്ധതിയുടെ വിപുലീകരണാര്‍ത്ഥം ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷനും ദമാക് ഫൗണ്ടേഷനും തമ്മില്‍ കരാര്‍ ഒപ്പിട്ടു. നൂതന ആയങ്ങളേയും സാങ്കേതിക വിദ്യകളെയും പിന്തുണക്കുന്നതിനായി 10 കോടി ദിര്‍ഹം നിക്ഷേപിച്ച സ്ഥാപനമാണ് ദമാക് ഫൗണ്ടേഷന്.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ആഗോള തലത്തില്‍ 700ലധികം സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച 10,000 ലധികം നൂതന പദ്ധതികള്‍ പ്രദര്‍ശിപ്പിക്കാന്‍ സംരംഭത്തിന് കഴിഞ്ഞിട്ടുണ്ട്.