
യുഎഇയിലെ സ്കൂളുകള്‍ക്ക് ആപാര്‍ ഐഡി ഒഴിവാക്കി സിബിഎസ്ഇ
ദുബൈ : പ്രൗഢമായ ചടങ്ങില്‍ പ്രമുഖ നേതാക്കളെയും നിറഞ്ഞ സദസ്സിനെയും സാക്ഷിയാക്കി കോഴിക്കോട് ജില്ലാ കെഎംസിസി സി.എച്ച് രാഷ്ട്രസേവാ പുരസ്കാരം കെസി വേണുഗോപാല്‍ എംപിക്ക് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമര്‍പിച്ചു. കെഎംസിസി ജില്ലാ പ്രസിഡന്റ് പി.കെ മുഹമ്മദ് അധ്യക്ഷനായി. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. അവാര്‍ഡ് സമിതി ചെയര്മാന് സി.പി ബാവ ഹാജി കെ.സി വേണു ഗോപാലിന് പ്രശംസാ പത്രം സമ്മാനിച്ചു. വിവിധ മേഖലകളിലെ മികവിന് മുബഷിര്‍ അലി, സുബൈര്‍ ഫുഡ്യാര്‍ഡ്, ബാബു സിപി, സിറാജ് ഒ.കെ,നാസര്‍ മുല്ലക്കല്‍ എന്നിവര്‍ക്ക് കെസി വേണുഗോപാല്‍ എംപി ഉപഹാരങ്ങള്‍ നല്കി.
സികെ സുബൈര്‍,ഷിബു മീരാന്‍,അഡ്വ.നജ്മ തബ്ഷീറ പ്രസംഗിച്ചു. സിഎച്ച് സെന്റര്‍ വിശുദ്ധ റമസാന്‍ കാമ്പയിനില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തിയ ബാലുശ്ശേരി,കുറ്റിയാടി,നാദാപുരം മണ്ഡലം കമ്മിറ്റികള്‍ക്ക് ഷിബു മീരാന്‍ മൊമെന്റൊ കൈമാറി. വളണ്ടിയര്‍ സേവനത്തിലൂടെ ഗോള്‍ഡന്‍ വിസ നേടിയ സെയ്ത് മുഹമ്മദ്,മുഹമ്മദ് ഫാസില്‍ എന്നിവര്‍ക്ക് സി.കെ സുബൈര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. എഫ്ഫോര് ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് താരമായ ആദ്യ ഇന്ത്യന്‍ വനിത സല്‍വ മാര്ജാന് നജ്മ തബ്ഷീറ ഉപഹാരം നല്കി. പൊട്ടങ്കണ്ടി അബ്ദുല്ല,കായക്കൊടി ഇബ്രാഹിം മുസ്ലിയാര്, ഡോ.പുത്തൂര്റഹ്്മാന്, മഹാദേവന് വാഴയില്‍,ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീന്‍,അന്‍വര്‍ അമീന്,പികെ ഇസ്മായില്‍,ഇസ്മായില്‍ ഏറാമല,ഒ.കെ ഇബ്രാഹിം,ഹസന് ചാലില്‍,എന്‍.കെ ഇബ്രാഹിം പങ്കെടുത്തു.
ദുബൈ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ജലീല്‍ മശ്ഹൂര്‍ തങ്ങള്‍ സ്വാഗതവും ട്രഷര്‍ ഹംസ കാവില്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായ നജീബ് തച്ചംപൊയില്‍,ഇസ്മായില്‍ ചെരിപ്പേരി,തെക്കയില്‍ മുഹമ്മദ്,അഹമ്മദ് ബിച്ചി, മൊയ്തു അരൂര്‍,മജീദ് കൂനഞ്ചേരി,വികെകെ റിയാസ്,അബ്ദുല്‍ വഹാബ് കെപി,ഷംസു മാത്തോട്ടം,സിദ്ദിഖ് വാവാട്,ഗഫൂര്‍ പാലോളി,ഷറീജ് ചീക്കിലോട്,ജസീല്‍ കായണ്ണ പരിപാടിക്ക് നേതൃത്വം നല്കി.