
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
അജ്മാന് : നാദാപുരത്തെ പിന്നോക്ക വിഭാഗമായിരുന്ന മുസ്്ലിം സമുദായത്തെ വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഉയര്‍ത്തുന്നതില്‍ സയ്യിദ് അബ്ദുറഹ്്മാന് ബാഫഖി തങ്ങളുടെയും മുസ്ലുംലീഗിന്റെയും പങ്ക് നിസ്തുലമാണെന്ന് ബംഗ്ലത്ത്് മുഹമ്മദ് പറഞ്ഞു. അജ്മാന് കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിന്നു. സ്വീകരണ സംഗമം സംസ്ഥാന പ്രസിഡന്റ് ഫൈസല്‍ കരീം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മദനി പ്രാര്‍ത്ഥന നടത്തി. ബംഗ്ലത്ത് മുഹമ്മദിനെ മണ്ഡലം കമ്മിറ്റിക്ക് വേണ്ടി ജില്ലാ പ്രസിഡന്റ് മുഹമ്മദ് എടച്ചേരി ഷാള്‍ അണിയിച്ചു ആദരിച്ചു. മണ്ഡലം പ്രസിഡന്റ് റസാഖ് കെപി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹംസ ചെറുമോത്ത് സ്വാഗതം പറഞ്ഞു. ഷാര്‍ജ കെഎംസിസി നേതാക്കളായ നസീര്‍ കുനിയില്‍,ടികെ അബ്ബാസ്,ഇസ്മായില്‍ എലമഠം,സിറാജ് വേളം പ്രസംഗിച്ചു. ജസീല്‍ കുനിയില്‍ നന്ദി പറഞ്ഞു.