
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അബുദാബി : ഈദ് അല്‍ ഇത്തിഹാദിനോടനുബന്ധിച്ചു 2269 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിട്ടു. വിവിധതരം കുറ്റങ്ങള്‍ക്ക് ശിക്ഷിക്ക പ്പെട്ട തടവുകാര്‍ക്ക് ചുമത്തിയ എല്ലാ പിഴകളും ഒഴിവാക്കുമെന്ന് പ്രസിഡന്റിന്റെ ഉത്തരവില്‍ വ്യക്തമാക്കി. മോചിതരായ തടവുകാര്‍ക്ക് അവരുടെ ജീവിതം പുനരാരംഭിക്കാനും കുടുംബ സ്ഥിരത കൈവരി ക്കാനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി തടവില്‍ കഴിയുന്നവരുടെ കുടുംബങ്ങള്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇതുസംബന്ധിച്ച പ്രഖ്യാപനം കാത്തുകഴിയുകയായിരുന്നു. ഓരോ ദേശീയ ദിനാഘോഷം കടന്നുവരുമ്പോഴും ഇത്തരത്തില്‍ നിരവധി പേരെ യുഎഇ ഭരണാധികാരികള്‍ മോചിപ്പിക്കാറുണ്ട്. കൂടാതെ റമസാന്‍,പെരുന്നാള്‍ കാലങ്ങളിലും നൂറുകണക്കിന് തടവുപുള്ളികള്‍ പ്രസിഡന്റിന്റെ കാരുണ്യത്തില്‍ ജയില്‍ മോചിതരാകുന്നുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള തടവുകാര്‍ കഴിഞ്ഞ കാലങ്ങളില്‍ ഇത്തരം ആനുകൂല്യത്തിലൂടെ ജയില്‍മോചിതരായി നാട്ടിലേക്ക് യാത്രതിരിച്ചിട്ടുണ്ട്. ആഘോഷവേളകള്‍ എല്ലാവര്ക്കും സന്തോഷഭരിതമാക്കാനുള്ള നടപടികളാണ് യുഎഇ ഭരണകൂടം ഇതിലൂടെ യാഥാര്‍ത്ഥ്യമാക്കുന്നത്. നിരവധി പേര്‍ക്ക് പണം നല്കാനുള്ളതിന്റെപേരില് ജയിലിലടക്കപ്പെട്ടവര്‍ക്ക് യാതൊരുവിധ പിഴയും കൂടാതെ മോചിതരാവാനുള്ള അവസരമാണ് ലഭിക്കുന്നതെന്നതും ഏറെ ശ്രദ്ധേയമാണ്. ഇതിന്റെ തുടര്‍ച്ചയായി ഓരോ എമിറേറ്റില്‍നിന്നും ജയില്മോചിതരാകുന്നവരുടെ പട്ടിക അടുത്തദിവസം അതാത് എമിറേറ്റിലെ ഭരണാധികാരികള്‍ പ്രഖ്യാപിക്കും.