
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ലക്സംബര്‍ഗ് : 2025ല്‍ നടക്കുന്ന അന്താരാഷ്ട്ര ചാന്ദ്രദിന സമ്മേളനത്തിന് യുഎഇ ആതിഥേയത്വം വഹിക്കും. ഇന്നലെ ലക്സംബര്‍ഗില്‍ നടന്ന അന്താരാഷ്ട്ര ബഹിരാകാശ വാരാചരണത്തിലാണ് യുഎഇയുടെ 53ാമത് ദേശീയദിനാഘോമായ ഈദ് അല്‍ ഇത്തിഹാദിന്റെ ആഘോഷ ഭാഗമായി അടുത്ത വര്‍ഷത്തെ ചാന്ദ്രദിന സമ്മേളനത്തിന് അബുദാബി ആതിഥേയത്വം വഹിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. ലക്സംബര്‍ഗിലെ ബഹിരാകാശ വാരാചരണത്തില്‍ ഈ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍,ബഹിരാകാശ പര്യവേക്ഷണത്തിന്റെ ഭാവി സാധ്യതകള്‍,ഭൂമിയില്‍ ബഹിരാകാശത്തിന് ചെലുത്താന്‍ കഴിയുന്ന സ്വാധീനം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അന്താരാഷ്ട്ര വിദഗ്ധരും സംരംഭകരും നയരൂപകര്ത്താക്കളുമുള്പ്പെടെയുള്ളവരാണ് പങ്കെടുക്കുന്നത്. യുഎഇയെ പ്രതിനിധീകരിച്ച് പങ്കെടുത്ത എമിറേറ്റ്സ് കൗണ്‍സില്‍ ഫോര്‍ വര്‍ക്ക് റിലേഷന്‍സ് ഡെവലപ്മെന്റ് സിഇഒ ഡോ.സലേം ബിന്‍ അബ്ദുല്ല അല്‍ വഹ്ഷിയാണ് ആതിഥേയത്വം പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ചാന്ദ്ര ദിനാചരണത്തിന്റെ അധ്യക്ഷന്‍ ഡോ. നാസര്‍ അല്‍ സഹ്ഹാഫ് അധ്യക്ഷനായി.
ലോകത്തിലെ ഏറ്റവും വലിയ വാര്‍ഷിക ബഹിരാകാശ പരിപാടിയാണ് വേള്‍ഡ് സ്പേസ് വീക്ക്. വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുന്നതിലൂടെ നാളത്തെ തൊഴില്‍ ശക്തിയെ ഇത് മികവുറ്റതാക്കുന്നു. ബഹിരാകാശ പരിപാടികള്‍ക്ക് ദൃശ്യമായ പൊതുജന പിന്തുണ പ്രകടമാക്കുന്ന പരിപാടി ബഹിരാകാശ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ബഹിരാകാശ മേഖലയിലും വിദ്യാഭ്യാസത്തിനും അന്താരാഷ്ട്ര സഹകരണം വളര്‍ത്തുന്നതിനും സഹായകമാകുന്നു.