
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : യുഎഇയുടെ പോസിറ്റീവ് ഇമേജ് പ്രോത്സാഹിപ്പിക്കുന്നതിനും ആഗോളതലത്തില്‍ പ്രചോദനാത്മകമായ മൂല്യങ്ങളും നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടാനും ലക്ഷ്യമിട്ട് ദുബൈ താമസ കുടിയേറ്റ വകുപ്പ് ആരംഭിച്ച ‘ലവ് എമിറേറ്റ്സ്’ സംരംഭത്തിന്റെ പ്രത്യേക ബൂത്ത് ദുബൈ എയര്‍പോര്‍ട്ട് ടെര്‍മിനിന്റെ മൂന്നിലൊരുക്കി. രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും യുഎഇയോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ ഇക്കഴിഞ്ഞ ഈദ് അല്‍ ഇത്തിഹാദ് ദേശീയ ദിനത്തിലാണ് ദുബൈ താമസ കുടിയേറ്റ വകുപ്പ് ലവ് എമിറേറ്റ്സ് എന്ന പദ്ധതി ആരംഭിച്ചത്. ഇമാറാത്തിനോടുള്ള സ്നേഹം ഏറ്റവും മനോഹരമായ വാക്കുകള്‍ കൊണ്ട് പ്രകടമാക്കാന്‍ അവസരം ഒരുക്കിയ ഈ ബൂത്തില്‍,കാഴ്ചക്കാര്‍ക്ക് എമിറേറ്റ്സിന്റെ പ്രധാന ലാന്റ്മാര്ക്കുകളിലുടെയുള്ള വെര്‍ച്വല്‍ റിയാലിറ്റി സന്ദര്‍ശന അനുഭവം സമ്മാനിച്ചു.
താമസ കുടിയേറ്റ മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി,ഉപമേധാവി മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ബൂത്ത് സന്ദര്‍ശിച്ചു. ഓരോ വ്യക്തികള്‍ക്കും സ്വന്തം മണ്ണിനോടുള്ള അതേ സ്നേഹമാണ് എമിറേറ്റ്സിന്റെ വിജയത്തിനു പിന്നിലെ കാരണങ്ങളിലൊന്നെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് വകുപ്പ് ഇത്തരത്തില്‍ ഒരു സംരംഭം ആരംഭിച്ചത്.
എല്ലാ സ്ഥാപനങ്ങള്‍ക്കുമുള്ള ദേശീയ ദൗത്യമായ യുഎഇയുടെ ആഗോള പ്രശസ്തി സ്ഥാപിക്കുന്നതിനുള്ള യുഎഇയുടെ 50 വര്‍ഷത്തെ ചാര്‍ട്ടറിന്റെ ആറാമത്തെ തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ‘ലവ് എമിറേറ്റ്സ്’ പദ്ധതി. പൗരന്മാര്ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഡിജിറ്റല്‍ കാമ്പയിനില്‍ പങ്കെടുത്ത് യുഎഇയോടുള്ള തങ്ങളുടെ സ്നേഹം ക്രിയാത്മകമായി പ്രകടിപ്പിക്കാനുള്ള അവസരം ഇത് നല്കുന്നു. പൊതുജനങ്ങള്‍ക്ക് ജിഡിആര്‍എഫ്എ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഈ സംരംഭത്തിന്റെ ഭാഗമാകാന്‍ കഴിയും.
‘ലവ് യുഎഇ’ സംരംഭം യുഎഇയുടെ പ്രധാന സവിശേഷതകള്‍ എടുത്തുകാണിക്കുന്നതാണെന്നും ലോകമെമ്പാടുമുള്ള സന്ദര്‍ശകര്‍ക്ക് യുഎഇയോടുള്ള സ്നേഹം ക്രിയാത്മകമായും നൂതനമായും പ്രകടിപ്പിക്കാന്‍ പദ്ധതി അവസരം ഒരുക്കുന്നുവെന്നും ജിഡിആര്‍എഫ്എ മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു.