
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി : അബുദാബി കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ‘കോഴിക്കോടന്‍ ഫെസ്റ്റ് സീസണ് 2’ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച വനിതകള്‍ക്കായുള്ള പാചക മത്സരം രുചുവൈഭവങ്ങളുടെ കലവറയായി. അബുദാബിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ നിരവധി കുടുംബിനികള്‍ മത്സരത്തില്‍ പങ്കെടുത്തു. ബിരിയാണി,പുഡ്ഡിങ്,കേക്ക് എന്നീ വിഭാഗങ്ങളില്‍ നടന്ന മത്സരങ്ങള്‍ വൈവിധ്യങ്ങളുടെ പുതുമ തീര്‍ത്ത് നവ്യാനുഭൂതി പകര്‍ന്നു. ബിരിയാണി വിഭാഗത്തില്‍ അനീസ ജാഫര്‍,സഫ്വാന സഫീര്‍, ഫര്‍സീ റിഷാദ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പുഡ്ഡിങ് വിഭാഗത്തില്‍ ശരീഫ ഹസീന,ഫര്‍സീ റിഷാദ്,അനീസ ജാഫര്‍ എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി.
കേക്ക് വിഭാഗത്തില്‍ മന്‍സൂറ അസ്മാറാണ് വിജയി. അബുദാബി കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ് മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിഎച്ച് ജാഫര്‍ തങ്ങള്‍ അധ്യക്ഷനായി. അമീര്‍ (ബിഗ്മാര്‍ട്ട് ഗ്രൂപ്പ്),ഷഹീര്‍ ഫാറൂഖി(എഎഫ് ഇന്റര്‍നാഷണല്‍), ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.ഹിദായത്തുള്ള പറപ്പൂര്,മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കല്‍,കെഎംസിസി ആക്ടിങ് പ്രസിഡന്റ് അഷ്റഫ് പൊന്നാനി,ഹംസ നടുവില്‍,അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍,ഹനീഫ് കാസര്‍കോട്,അബ്ദുല്‍ ബാസിത് കായക്കണ്ടി,ജിഷ മോള്, നൗഷാദ് കൊയിലാണ്ടി,സിറാജ് ദേവര്‍കോവില്‍,ഫഹീം ബേപ്പൂര്‍,ശറഫുദ്ദീന്‍ കടമേരി,ജാഫര്‍ തങ്ങള്‍ വരയാലില്‍,അസീസ് കാളിയാടന്‍, ശംസുദ്ദീന്‍ നരിക്കോടന്‍,അസ്മാര്‍ കോട്ടപ്പള്ളി,ഷംസീര്‍ ആര്‍ടി,ഷബീര്‍ ബാലുശ്ശേരി,നൗഷാദ് വടകര പ്രസംഗിച്ചു. കെഎംസിസി ജില്ലാ ജനറല്‍ സെക്രട്ടറി അഷ്റഫ് നജാത്ത് സ്വാഗതവും മജീദ് അത്തോളി നന്ദിയും പറഞ്ഞു.