
ഊദ് വേള്‍ഡിന്റെ പത്താമത് ഷോറൂം ഒമാനില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു
ദുബൈ : ഡിസംബര്‍ അവസാന ആഴ്ചകളില്‍ രാജ്യത്തെത്തുന്ന വിനോദസഞ്ചാരികളുടെ തിരക്ക് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) പൂര്‍ണ സജ്ജമെന്ന് മേധാവി ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി. ശൈത്യകാല അവധിയുടെയും ക്രിസ്മസ്-പുതുവര്‍ഷാഘോഷത്തിന്റെയും ഭാഗമായി രാജ്യത്തെത്തുന്ന യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍ വിലയൊരുത്താന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകിടയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദുബൈ എയര്‍പോര്‍ട്ട് ജിഡിആര്‍എഫ്എ സെക്ടര്‍ അസി.ഡയരക്ടര്‍ മേജര്‍ ജനറല്‍ തലാല്‍ അല്‍ ശംഖിത്തി,ടെര്‍മിനല്‍ 3 വിമാനത്താവളത്തിലെ പാസ്പോര്‍ട്ട് കണ്ട്രോള് വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ക്യാപ്റ്റന്‍ ജുമാ ബിന്‍ സുബൈഹ് തുടങ്ങിയവരും അദ്ദേഹത്തെ അനുഗമിച്ചു.
യാത്രക്കാരുടെ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതില്‍ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന വലിയ ശ്രമങ്ങളെ പരിശോധനയ്ക്കിടെ ലഫ്റ്റനന്റ് ജനറല്‍ പ്രത്യേകം അഭിനന്ദിച്ചു. ദുബൈയിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും മികച്ച സേവനം നല്കാന് ദുബൈ റെസിഡന്‍സി പൂര്‍ണമായും ഒരുങ്ങിയിരിക്കുന്നുവെന്ന് മുഹമ്മദ് അഹ്്മദ് അല്‍ മര്‍റി പറഞ്ഞു. കുട്ടികള്‍ക്കായി പ്രത്യേകം ഒരുക്കിയ പാസ്പോര്‍ട്ട് സ്റ്റാമ്പ് പ്ലാറ്റ്ഫോമില്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അല്പസമയം കുട്ടികള്‍ക്കൊപ്പം ചെലവഴിച്ചു. കുരുന്നുകളുടെ അനുഭവങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് മടങ്ങിയത്. യാത്രക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ലോകത്തെ മുന്‍നിര വിനോദസഞ്ചാര കേന്ദ്രമായി ദുബൈയുടെ സ്ഥാനം ഉയര്‍ത്തുകയും ചെയ്യുന്നതിനുള്ള തുടര്‍ച്ചയായ പ്രതിബദ്ധതയുടെ ഭാഗമാണ് ഡയരക്ടറേറ്റ് ചീഫിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയതെന്ന് ദുബൈ ജിഡിആര്‍എഫ്എ അറിയിച്ചു. ദുബൈയില്‍ വിനോദ സീസണ് തുടങ്ങിയതോടെ രാജ്യാന്തര സഞ്ചാരം വര്‍ധിച്ചതിനു പിന്നാലെയാണ് അവധിക്കാല യാത്രക്കായി പ്രവാസികളും എത്തുന്നത്. ഈ മാസം 13 മുതല്‍ ഡിസംബര്‍ അവസാനം വരെ 5.2 ദശലക്ഷത്തിലധികം ആളുകള്‍ എയര്‍പോര്‍ട്ട് ഉപയോഗിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതുകൊണ്ടു തന്നെ ഈ വര്‍ഷം ദുബൈയിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ഇവരുടെ യാത്ര നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഡയരക്ടറേറ്റ് ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും അത്യാധുനിക സ്മാര്‍ട്ട് സൗകര്യങ്ങളും ഒരുക്കി കൂടുതല്‍ സേവന സംതൃപ്തി സമ്മാനിക്കാനിരിക്കുകയാണ് ജിഡിആര്‍എഫ്എഡി.