
സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ യുഎഇ പെര്‍മിറ്റ് ഏര്‍പ്പെടുത്തുന്നു
ദുബൈ: വേനല്‍കാല ടൂറിസം സാധ്യമാക്കാനും മാര്‍ക്കറ്റിലെ ഓഫറുകള്‍ കരസ്ഥമാക്കാനുമായി ദുബൈ ഡെസ്റ്റിനേഷന്‍ കാമ്പയിന്. ആകര്‍ഷകമായ അനുഭവങ്ങള്‍ കണ്ടെത്താനായി താമസക്കാരെയും സന്ദര്‍ശകരെയും ക്ഷണിക്കുകയാണ് കാമ്പയിന്റെ പുതിയ ഘട്ടം. ദുബൈ ഗവണ്മെന്റ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാന്‍ഡ് ദുബൈ നടപ്പിലാക്കുന്ന കാമ്പയിന്, നഗരത്തിന്റെ ഏറ്റവും മികച്ച റേറ്റിംഗ് ഉള്ള ആകര്‍ഷണങ്ങളും അതുല്യമായ അനുഭവങ്ങളും ഉയര്‍ത്തിക്കാട്ടാന്‍ ലക്ഷ്യമിടുന്നു. ബീച്ച് ഡെസ്റ്റിനേഷനുകള്‍, വാട്ടര്‍പാര്‍ക്കുകള്‍, ഇന്‍ഡോര്‍ ആക്ടിവിറ്റികള്‍, ആഡംബര ഹോട്ടല്‍ പൂളുകള്‍ എന്നിവയില്‍ കാമ്പയിനില്‍ ഉള്‍പ്പെടുന്നു. എല്ലാ പ്രായത്തിലും ഏത് രാജ്യത്തില്‍ നിന്നുള്ള വ്യക്തിയാണെങ്കിലും അവരുടെ അഭിരുചികള്‍ക്ക് അനുസൃതമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുസ്വകാര്യ മേഖലകളിലെ നിരവധി പങ്കാളികളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി.
ജീവിക്കാനും സന്ദര്‍ശിക്കാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരമായി എമിറേറ്റിനെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ദുബൈ ഡെസ്റ്റിനേഷന്‍സ് എന്ന പ്രചാരണം നടത്തുന്നതെന്ന് ബ്രാന്‍ഡ് ദുബായ് ഡയറക്ടര്‍ ഷൈമ അല്‍ സുവൈദി പറഞ്ഞു. ഗവണ്മെന്റ് സ്ഥാപനങ്ങള്‍, വ്യവസായ പങ്കാളികള്‍, ക്രിയേറ്റീവ് മീഡിയ കമ്മ്യൂണിറ്റി എന്നിവയുടെ പിന്തുണയോടെയുള്ള കാമ്പയിനില്‍ ദുബൈയുടെ വേനല്‍ക്കാല ഓഫറുകളും അതുല്യമായ ചാരുതയും എടുത്തുകാണിക്കും. താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും സമാനതകളില്ലാത്ത അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു നഗരമെന്ന നിലയില്‍ ദുബൈയിയുടെ പ്രൊഫൈല്‍ ഉയര്‍ത്തുക എന്നതാണ് കാമ്പയിന് ലക്ഷ്യമിടുന്നത്.
ഇന്‍ഡോര്‍ സാഹസികതകള്‍ക്കായി, സ്കൈ ദുബൈ, അയ യൂണിവേഴ്സ്, ചാവോസ് കാര്‍ട്ട്സ്, മാള്‍ ഓഫ് എമിറേറ്റ്സ്, ദുബൈ മാള്‍, മിര്‍ദിഫ് സിറ്റി സെന്റര്‍ തുടങ്ങിയ ഷോപ്പിംഗ് സെന്ററുകള്‍ കാമ്പയിനില്‍ ഹൈലൈറ്റ് ചെയ്യും. ഡീപ് ഡൈവ് ദുബൈ, സ്പോര്‍ട്സ് കോര്‍ട്ടുകള്‍, ഐഎംജി വേള്‍ഡ്സ് ഓഫ് അഡ്വഞ്ചര്‍ ആന്‍ഡ് ലെഗോലാന്‍ഡ് പോലുള്ള തീം പാര്‍ക്കുകള്‍, എയര്‍ മാനിയാക്സ്, ഐഫ്ലൈ ദുബൈ, ദി ഗ്രീന്‍ പ്ലാനറ്റ്, കിഡ്സാനിയ എന്നിവിടങ്ങളില്‍ ഇന്‍ഡോര്‍ സ്കൈ ഡൈവിംഗ് എന്നിവയും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനുള്ള അവസരം കാമ്പയിന് നല്കുന്നു. ദുബൈ പാര്‍ക്ക്സ് ആന്‍ഡ് റിസോര്‍ട്ടുകളിലെ ലെഗോലാന്‍ഡ് വാട്ടര്‍ പാര്‍ക്ക്, വൈല്‍ഡ് വാഡി, അറ്റ്ലാന്റിസിലെ അക്വാവെഞ്ചര്‍ വാട്ടര്‍ പാര്‍ക്ക്, ദി പാമിലെ അക്വാവെഞ്ചര്‍ വാട്ടര്‍പാര്‍ക്ക് എന്നിവയുള്‍പ്പെടെ ദുബൈയിലെ പ്രശസ്തമായ വാട്ടര്‍പാര്‍ക്കുകള്‍ പ്രമുഖമായി അവതരിപ്പിക്കപ്പെടും. വേനല്‍ച്ചൂടില്‍ നിന്ന് മികച്ച വിശ്രമം വാഗ്ദാനം ചെയ്യുന്ന ദുബൈയിലെ ആഡംബര ഹോട്ടല്‍ കുളങ്ങളും കാമ്പയിനിന് ഉള്‍പ്പെടുത്തും.