
ഓര്‍മകളിലെ സ്കൂള്‍ ദിനങ്ങള്‍ പങ്കുവെച്ച് ശൈഖ് ഹംദാന്‍
കുവൈത്ത് സിറ്റി : മൈ ഐഡന്റിറ്റി സഹല്‍ ആപ്പ് വഴിയുള്ള ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ എല്ലാ ഇടപാടുകളിലും വിദേശികളുടെ ഔദ്യോഗിക രേഖയായി അംഗീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും സാധുതയുള്ള രേഖയാക്കി കൊണ്ടുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം ഗസറ്റില്‍ പ്രസിദ്ധീകരിക്കും. എല്ലാ സര്‍ക്കാര്‍,സര്‍ക്കാരിതര ഇടപാടുകളിലും ഇത് ഉപയോഗിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. കുറച്ചു കാലമായി വിദേശികള്‍ക്ക് കാര്‍ഡ് രൂപത്തിലുള്ള ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവച്ചിരുന്നു. പകരം മൈ ഐഡന്റിറ്റി,സഹല്‍ തുടങ്ങിയ ആപ്പുകള്‍ വഴി ഡിജിറ്റല്‍ കാര്‍ഡുകളാണ് നല്കി വരുന്നത്. ഈ സാഹചര്യത്തിലാണ് കുവൈത്ത് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.