
ഓര്‍മകളിലെ സ്കൂള്‍ ദിനങ്ങള്‍ പങ്കുവെച്ച് ശൈഖ് ഹംദാന്‍
റാസല്‍ ഖൈമ : റാസല്‍ ഖൈമയില്‍ പുതുവര്‍ഷാഘോഷം എല്ലാ വര്‍ഷവും ഗംഭീരമാക്കാറുണ്ട്. ഇത്തവണ രണ്ട് പുതിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ സ്ഥാപിച്ച് ആകര്‍ഷകമായ ഡ്രോണും കരിമരുന്ന് പ്രദര്‍ശനവും നടത്തി റാസല്‍ഖൈമ 2025നെ സ്വാഗതം ചെയ്തു. മള്ട്ടിറോട്ടറുകള്, ഡ്രോണുകള്‍ ഉപയോഗിച്ച് മരത്തിന്റെ ഏറ്റവും വലിയ ഏരിയല്‍ ഡിസ്പ്ലേ, സീഷെല്ലിന്റെ ഏറ്റവും വലിയ ഏരിയല്‍ ഇമേജ് എന്നിവക്കാണ് അംഗീകാരം നേടിയത്. ‘അവര്‍ സ്റ്റോറി ഇന്‍ ദ സ്കൈ’ എന്ന പേരിലാണ് ഈ ഷോ സംഘടിപ്പിച്ചത്. എമിറേറ്റിന്റെ പ്രകൃതിദത്തവും സാംസ്കാരികവുമായ പൈതൃകം ആഘോഷിക്കുകയും ലോകം പുതുവര്‍ഷത്തെ എങ്ങനെ സ്വാഗതം ചെയ്യുന്നുവെന്നും ആഴത്തിലുള്ളതും അര്‍ത്ഥവത്തായതുമായ സന്ദേശം നല്‍കിയായിരുന്നു ആഘോഷം. 1,400 ഡ്രോണുകളും ലേസറുകളും സിന്‍ക്രൊണൈസ് ചെയ്ത പടക്കങ്ങളും ആകാശത്തെ പ്രകാശപൂരിതമാക്കി. റാസല്‍ഖൈമയുടെ സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകത്തോടുള്ള ആദരസൂചകമായി ആഘോഷത്തെ മാറ്റിമറിച്ചു. 982 മൂലകങ്ങള്‍ ഉള്‍ക്കൊള്ളുന്ന സങ്കീര്‍ണ്ണമായ സീഷെല്‍ ഡിസ്പ്ലേ ഉപയോഗിച്ചാണ് ആദ്യ റെക്കോര്‍ഡ് സ്ഥാപിച്ചത്. രണ്ടാമത്തെ റെക്കോര്‍ഡില്‍ 1,400 ഡ്രോണുകളുടെ അവിശ്വസനീയമായ പ്രകടനമാണ് ആകാശത്ത് തീര്‍ത്തത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിന്റെ ഔദ്യോഗിക വിധികര്‍ത്താവായ എമ്മ ബ്രെയിന്‍ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. പുതുവര്‍ഷാഘോഷത്തിന് റാസല്‍ഖൈമയിലെത്തിയ സന്ദര്‍ശകര്‍ക്കും നാട്ടുകാര്‍ക്കും കൂടുതല്‍ അവിസ്മരണീയമായ അനുഭവങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതായി റാസല്‍ഖൈമ ടൂറിസം ഡവലപ്പ്മെന്റ് അതോറിറ്റി സിഇഒ; റാക്കി ഫിലിപ്സ് പറഞ്ഞു. റാസല്‍ഖൈമ കടല്‍ത്തീരത്തിന്റെ അഞ്ച് കിലോമീറ്ററോളം നീണ്ടുകിടന്ന ഷോ, നവീകരണത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും വിസ്മയം തീര്‍ക്കുന്നതായിരുന്നു. റാസല്‍ ഖൈമയിലെ ബീച്ച് ഫ്രണ്ട് റിസോര്‍ട്ടുകളില്‍ നിന്നും റാസല്‍ ഖൈമ ന്യൂ ഇയര്‍ 2025 ഫെസ്റ്റിവലില്‍ നിന്നും ഒരു ലക്ഷത്തിലധികം താമസക്കാരും സന്ദര്‍ശകരും പ്രദര്‍ശനം കാണാന്‍ ഒത്തുകൂടി.