
ഓര്‍മകളിലെ സ്കൂള്‍ ദിനങ്ങള്‍ പങ്കുവെച്ച് ശൈഖ് ഹംദാന്‍
അബുദാബി : അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ആഗോള തലത്തി ല്‍ നടത്തിയ സ്മാര്‍ട്ട് സ്കോളര്‍ഷിപ്പ് ഫൈനല്‍ പരീക്ഷയില്‍ ജിസിസി അടിസ്ഥാനത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ അബുദാബി അബുഹുറൈറ മദ്രസ വിദ്യാര്‍ഥികള്‍ കരസ്ഥമാക്കി. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി സുബൈര്‍ ഹാജിയുടെ മകളായ നഫീസ ബിന്ത് സുബൈര്‍ പത്താം ക്ലാസ് തലത്തില്‍ ഒന്നാം റാങ്ക് നേടി. കണ്ണൂര്‍ പാനൂര്‍ സ്വദേശി കുനിയില്‍ മുഹമ്മദ് ഹാജി-ബുഷ്റ ദമ്പതികളുടെ മകനായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് സഅദ് ബിന്‍ മുഹമ്മദിനാണ് രണ്ടാം റാങ്ക്. തലശ്ശേരി സ്വദേശി അന്‍ഷാദ് സലീം-സുമയ്യ ദമ്പതികളുടെ മകനായ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി അയാന് അന്‍ഷാദാണ് മൂന്നാം റാങ്ക് നേടിയത്. വിദ്യാര്‍ത്ഥികളെ അബു ഹുറൈറ മദ്റസ സ്റ്റാഫ്,മാനേജ്മെന്റ് അംഗങ്ങള്‍ അഭിനന്ദിച്ചു.