
ഓര്‍മകളിലെ സ്കൂള്‍ ദിനങ്ങള്‍ പങ്കുവെച്ച് ശൈഖ് ഹംദാന്‍
ദുബൈ : സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ദമ്പതിമാര്‍ക്ക് 10 ദിവസത്തെ ശമ്പളത്തോടെയുള്ള വിവാഹ അവധിയും പ്രസവാവധിക്ക് ശേഷമുള്ള ആദ്യ വര്‍ഷത്തില്‍ അമ്മമാര്‍ക്ക് വെള്ളിയാഴ്ച റിമോട്ട് വര്‍ക്ക് ഓപ്ഷനും പ്രാബല്യത്തില്‍ വന്നു. ‘ശൈഖ ഹിന്ദ് ബിന്ത് മക്തൂം ഫാമിലി പ്രോഗ്രാമിന്റെ’ ആദ്യഘട്ട പദ്ധതികളിലൊന്നാണിത്. സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് കുടുംബ സ്ഥിരത പ്രോത്സാഹിപ്പിക്കുക, ജീവിത നിലവാരം ഉയര്‍ത്തുക, തൊഴില്‍ജീവിത സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.