
അബുദാബി മലപ്പുറം ജില്ലാ കെഎംസിസി’മൈ ചന്ദ്രിക’ പ്രചാരണ സംഗമം പ്രൗഡമായി
അബുദാബി : കേരള സര്‍ക്കാറിനു കീഴിലുള്ള സാംസ്കാരിക വകുപ്പ് യുവ കലാകാരന്മാര്ക്ക് ഏര്‍പ്പെടുത്തിയ വജ്രജൂബിലി ഫെല്ലോഷിപ്പിന് മാപ്പിള കലകളില്‍ റബീഹ് ആട്ടീരി ഉന്നത റാങ്കോടെ അര്‍ഹനായി. ഒന്നര പതിറ്റാണ്ടിലധികമായി മാപ്പിളകലാ പരിശീലന രംഗത്ത് തിളങ്ങിനില്‍ക്കുന്ന റബീഹ് നിലവില്‍ മൂന്നു വര്‍ഷമായി യുഎഇയിലെ ഇന്ത്യന്‍ സ്കൂളുകളിലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാപ്പിള കലകളില്‍ പരിശീലകനാണ്. ടിപി ആലിക്കുട്ടി ഗുരുക്കള്‍ മാപ്പിള കലാപഠന കേന്ദ്രം യുഎഇ ചാപ്റ്ററില്‍ വട്ടപ്പാട്ട്, അറബനമുട്ട്, ദഫ്മുട്ട് പരിശീലകനായും സേവനം ചെയ്തിട്ടുണ്ട്. യുഎഇയിലുടനീളം നടക്കുന്ന കലോത്സവങ്ങളിലും റിയാലിറ്റി ഷോകളിലും മാപ്പിള ,ഇസ്്ലാമിക സര്‍ഗോത്സവങ്ങളിലും സ്ഥിരം വിധികര്‍ത്താവാണ്. കേരളത്തിലെ പ്രമുഖ മാപ്പിളകലാ പരിശീലകന് എംഎസ്കെ തങ്ങളുടെ ശിക്ഷണത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ റബീഹ് ഉയര്‍ന്ന റാങ്കോടെയാണ് ഫെല്ലോഷിപ്പിന് അര്‍ഹനായിട്ടുള്ളത്.
കേരളത്തിലെ വിവിധ സ്കൂള്‍, കോളജ് തലങ്ങളില്‍ നൂറു കണക്കിന് വിദ്യാര്‍ഥികളെ മാപ്പിള കലകള്‍ പരിശീലിപ്പിച്ച റബീഹിന് ജില്ലാ, സംസ്ഥാന തലങ്ങളിലുള്ള മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിക്കൊടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഹൈസ്കൂള്‍ പഠനകാലത്ത് പറപ്പൂര് ഐയുഎച്ച്എസ്എസിലും ഹയര്‍സെക്കണ്ടറി പഠനകാലത്ത് കാവതികളം നജ്്മുല്‍ ഹുദയിലും കോല്‍ക്കളി, ദഫ്മുട്ട്, വട്ടപ്പാട്ട്, അറബന മുട്ട് എന്നിവയില്‍ സംസ്ഥാന, ജില്ലാതല മത്സരങ്ങളില്‍ ഉന്നത വിജയയങ്ങള്‍ നേടിയിട്ടുള്ള റബീഹ് പിന്നീട് ഇതേ സ്കൂളുകളുടെയും കേരളത്തിലെ മറ്റു പ്രുമുഖ സ്കൂളുകളുടെയും പരിശീലകനായും ജില്ലാ, സംസ്ഥാന കലോത്സവങ്ങളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൊയ്തു. മാതൃവിദ്യാലയങ്ങളില്‍ നിന്നുള്ള പ്രോത്സാഹനവും കലാകുടുംബത്തിന്റെ പിന്തുണയും ഗുരുക്കന്മാരുടെ പൊരുത്തവുമാണ് നേട്ടങ്ങളുടെ നിദാനമെന്ന് റബീഹ് പറഞ്ഞു. ഇന്ന് ദഫ്മുട്ടിലും വട്ടപ്പാട്ടിലും കേരളത്തിലെ മുന്‍നിര പരിശീലകരിലൊരാളാണ് റബീഹ്. സ്കൂള്‍ കലോത്സവങ്ങളില്‍ സബ്ജില്ല, ജില്ലാ തലങ്ങളിലും കേരളോത്സവങ്ങളിലും, മറ്റു മാപ്പിള, ഇസ്്ലാമിക കലോത്സവങ്ങളിലും സ്ഥിരം വിധകര്ത്താവായി സേവനമനുഷ്ഠിക്കുന്ന റബീഹ് നിലവില്‍ യുഎഇ കേന്ദ്രീകരിച്ച് മാപ്പിളകലാ പരിശീലനം നടത്തിവരികയാണ്. കോട്ടക്കല്‍ ആട്ടീരിയിലെ പരേതനായ വടക്കേതില്‍ രായീന്‍കുട്ടി ഹാജിയുടെയും ഖദീജയുടെയും മകനായ റബീഹ് തന്റെ നേട്ടം പ്രോത്സാഹനവും പിന്തുണയും പ്രചോദനവുമേകിയ ഗുരുക്കള്‍ക്കും മാതാപിതാക്കള്‍ക്കും കുടുംബത്തിനും കലാകൂട്ടുകാര്ക്കും സമര്‍പിച്ചു.