
ഓര്‍മകളിലെ സ്കൂള്‍ ദിനങ്ങള്‍ പങ്കുവെച്ച് ശൈഖ് ഹംദാന്‍
ദുബൈ : മുഹമ്മദ് ബിന്‍ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിന് ആന്റ് ഹെല്‍ത്തിലെ നഴ്സിങ് ആന്റ് മിഡ്വൈഫറി കോളജ് ഇനി ഹിന്ദ് ബിന്ത് മക്തൂം നഴ്സിങ് ആന്റ് മിഡ്വൈഫറി എന്ന പേരില്‍ അറിയപ്പെടും. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പേരുമാറ്റം പ്രഖ്യാപിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഭാര്യ ശൈഖ ഹിന്ദ് ബിന്ത് മക്തൂം ബിന്‍ ജുമാ അല്‍ മക്തൂമിന്റെ ബഹുമാനാര്‍ത്ഥമാണ് പുതിയ നാമകരണം. വിദ്യാഭ്യാസം,ആരോഗ്യ സംരക്ഷണം, മാനുഷിക മൂല്യങ്ങള്‍ എന്നിവയില്‍ ശൈഖ ഹിന്ദിന്റെ അസാധാരണമായ സംഭാവനകള്‍ കണക്കിലെടുത്താണ് കോളജിന്റെ പേരുമാറ്റിയത്.
ശൈഖ ഹിന്ദിന്റെ മാനുഷിക സംരംഭങ്ങളും പദ്ധതികളും പ്രചോദനാത്മകമായ ഫലങ്ങളിലേക്കും സ്വാധീനത്തിലേക്കും നയിച്ചതായി ശൈഖ് ഹംദാന്‍ പറഞ്ഞു. സാമൂഹ്യ ജീവിതത്തില്‍ അവരുടെ ആഴത്തിലുള്ള സ്വാധീനത്തിന് ആഗോള അംഗീകാരം നേടി. പുതിയ പേരിലുള്ള കോളജ് ഒരു പ്രചോദനമായി വര്‍ത്തിക്കും, നഴ്സിംഗില്‍ കരിയര്‍ തുടരാനും ആരോഗ്യ സംരക്ഷണത്തിന്റെ ഈ സുപ്രധാന മേഖലയില്‍ മികവ് പുലര്‍ത്താനും കൂടുതല്‍ എമിറേറ്റികളെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശൈഖ ഹിന്ദിന്റെ ശ്രദ്ധേയമായ നേട്ടങ്ങള്‍ക്കും സമൂഹത്തിന്റെ വികസനത്തിനും കുടുംബ ക്ഷേമത്തിനും വേണ്ടിയുള്ള ആജീവനാന്ത പ്രതിബദ്ധതയെ മാനിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആരംഭിച്ച താങ്ക് യു ശൈഖാ ഹിന്ദ് കാമ്പയിന്റെ ഭാഗമാണ് കോളജിന്റെ പുനര്‍നാമകരണം.