
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അല്‍ഐന്‍ : അബുദാബി എമിറേറ്റിലെ 20 സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ അബുദാബി പൊലീസിന്റെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിലെ സ്പെഷ്യല്‍ പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ അല്‍ ഐന്‍ പൊലീസ് ഡയരക്ടറേറ്റും അല്‍ മര്‍സാദ് ടീമും ബോധവത്കരണ കാമ്പയിന് നട ത്തി. അല്‍ഐന്‍ വ്യവസായ നഗരിയിലെ സുരക്ഷ, ആരോഗ്യം, പരിസ്ഥിതി പ്രശ്നങ്ങള്‍, പൊതുസുരക്ഷാ നടപടികള്‍,നിയമങ്ങള്‍,ചട്ടങ്ങള്‍,വാണിജ്യ സ്റ്റോര്‍ ലൈസന്‍സുകള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പൊലീസ് ബോധവത്കരണം നടത്തി. അബുദാബിയെ സുസ്ഥിര സുരക്ഷയിലും ആഗോളതലത്തില്‍ മുന്നിലെത്തുകയെന്ന ലക്ഷ്യം കൈ വരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബോധവത്കരണം. ലൈസന്‍സിങ് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത,തൊഴില്‍ സുരക്ഷ,ആരോഗ്യം എന്നിവയെക്കുറിച്ചും വ്യക്തികള്‍ക്കും സമൂഹത്തിനും ദോഷമുണ്ടാക്കുന്ന നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് തൊഴിലാളികളുമായി പങ്കുവെച്ചു.
അബുദാബി എമിറേറ്റിന്റെ പരിഷ്കൃത രൂപത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനെക്കുറിച്ചും വാണിജ്യസ്ഥാപന ഉടമകളെ ബോധ്യപ്പെടുത്തി. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ബോധവല്‍ക്കരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ ശേഷം, സര്‍ക്കാര്‍ ഏജന്‍സികളുടെ സംഘം രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുമെന്ന് സ്പെഷ്യല്‍ പട്രോളിംഗ് വകുപ്പിലെ ഒബ്സര്‍വേറ്ററി വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ സാലിഹ് സലിം അല്‍ ആംരി പറഞ്ഞു. നിയമങ്ങള്‍,ചട്ടങ്ങള്‍, പൊതുജനാരോഗ്യം, സുരക്ഷാ നടപടികള്‍,തൊഴില്‍ സുരക്ഷ എന്നിവ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും. നിയമലംഘകരെക്കുറിച്ചു അറിയിക്കാന്‍ അബുദാബി പൊലീസ് ജനറല്‍ കമാന്‍ഡ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.