
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അബുദാബി : മേക്ക് എ വിഷ് ഫൗണ്ടേഷന് 2024 റെക്കോര്‍ഡ് വര്‍ഷം. ഗുരുതര രോഗങ്ങളുള്ള 830 കുട്ടികളെയാണ് കഴിഞ്ഞ വര്‍ഷം മേക്ക് എ വിഷ് ഫൗണ്ടേഷന് സന്തോഷത്തീരത്തേക്ക് കൈപിടിച്ചു നടത്തിയത്. ‘ഈജിപ്തില്‍ അസ്വാനിലെ മഗ്ദി യാക്കൂബ് ഫൗണ്ടേഷന് ഫോര്‍ ഹാര്‍ട്ട് ഡിസീസസ് ആന്റ് റിസര്‍ച്ചില്‍ 102 കുട്ടികളെയും ക്വെയ്റോയിലെ അബു എല്റിഷ് ജാപ്പനീസ് ഹോസ്പിറ്റലില്‍ 107 കുട്ടികളെയുമാണ് മികച്ച ചികിത്സയിലൂടെയും പരിചരണത്തിലൂടെയും അതിലുപരി സന്തോഷ നിമിഷങ്ങള്‍ സമ്മാനിച്ചും പുതുജീവിതത്തിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ വര്‍ഷം മൂന്ന് രാജ്യങ്ങളിലേക്കു കൂടി പദ്ധതി വിപുലീകരിക്കാന്‍ സാധിച്ചു. യുഎഇയില്‍ 461 കുട്ടികളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു. അത് രാജ്യത്തിന്റെ ഉദാരതയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും മാതൃകയാണ്. ജോര്‍ദാനില്‍ കിംഗ് ഹുസൈന് കാന്‍സര്‍ ഫൗണ്ടേഷനിലെയും സെന്ററിലെയും 160 കുട്ടികള്‍ക്കാണ് ഫൗണ്ടേഷന് സന്തോഷം നല്‍കിയത്. 2023ല്‍ യുഎഇയില്‍ മേക്ക് എ വിഷ് ഫൗണ്ടേഷനിലൂടെ 712 കുട്ടികളുടെ മുഖത്താണ് സന്തോഷച്ചിരി വിടര്‍ന്നത്. അതിനാല്‍ കഴിഞ്ഞ വര്‍ഷം ഈ രംഗത്ത് വലിയ കുതിപ്പാണ് യുഎഇ നടത്തിയത്. ഈ ശ്രദ്ധേയ നേട്ടം കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രതീക്ഷയും സന്തോഷവും ശക്തിയും നല്‍കാനുള്ള ഫൗണ്ടേഷന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ അടയാളമാണെന്ന് യുഎഇ പ്രസിഡന്റിന്റെ ഉപദേശകനും മേക്ക് എ വിഷ് ഫൗണ്ടേഷന് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍പേഴ്സണുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖലീഫ അല്‍ നഹ്യാന്റെ ഭാര്യ ശൈഖ ബിന്ത് സെയ്ഫ് ബിന്‍ മുഹമ്മദ് അല്‍ നഹ്യാന് പറഞ്ഞു. പ്രതീക്ഷയുടെ അസാധാരണ ശക്തിയുടെയും സമൂഹത്തിന്റെ എല്ലാ ആഗ്രഹങ്ങളുടെയും സാക്ഷ്യമാണിത്. കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മാത്രമല്ല, ഈ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ ഏര്‍പ്പെട്ട എല്ലാവര്ക്കും സന്തോഷിക്കാന്‍ വകനല്കുന്നതാണ് ഈ നേട്ടമെന്നും ശൈഖ ബിന്ത് സെയ്ഫ് ബിന്‍ മുഹമ്മദ് അല്‍ നഹ്യാന് പറഞ്ഞു.