
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ദുബൈ : ഹെന്‍ലി ആന്റ് പാര്‍ട്ണേഴ്സ് പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം 185 രാജ്യങ്ങളിലേക്കുള്ള വിസ ഫ്രീ ആക്സസും വിസ ഓണ്‍ അറൈവലുമുള്ള യുഎഇ പാസ്പോര്‍ട്ട് 2025ല്‍ ലോകത്തിലെ ഏറ്റവും ശക്തമായ പസാപോര്ട്ടുകളില് പത്താം സ്ഥാനം കരസ്ഥമാക്കി. 2022ലും 2023ലും 15ാം സ്ഥാനത്ത് നിന്ന് 2024ല്‍ 11ാം സ്ഥാനത്തേക്കും 2025ല്‍ 10ാം സ്ഥാനത്തേക്കും ഉയര്‍ന്ന് യുഎഇയുടെ അഭിമാനമുയര്‍ത്തി. 2017ലെ 38ാം സ്ഥാനത്തായിരുന്ന യുഎഇ പാസ്പോര്‍ട്ട് 2018ല്‍ 21ാം സ്ഥാനമാക്കി റാങ്ക് പട്ടികയില്‍ കുതിച്ചുയരുകയായിരുന്നു. ലാത്വിയ,ലിത്വാനിയ, സ്ലോവേനിയ എന്നീ രാജ്യങ്ങളും പത്താം സ്ഥാനത്തുണ്ട്.