
അബുദാബി മലപ്പുറം ജില്ലാ കെഎംസിസി’മൈ ചന്ദ്രിക’ പ്രചാരണ സംഗമം പ്രൗഡമായി
അബുദാബി : കെഎംസിസി ഇരിമ്പിളിയം പഞ്ചായത്ത് കമ്മിറ്റി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടത്തിയ ‘ജാലകം’ 2025 മെമ്പേഴ്സ് മീറ്റ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതന് ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യ മാധ്യമങ്ങള്‍ ശ്രദ്ധാപൂര്‍വം ഉപയോഗിച്ച് വെറുപ്പ് പരത്താതെയും മതപരമായ മൂല്യങ്ങള്‍ സംരക്ഷിച്ചും ശരിയായ ദിശയില്‍ ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കെഎംസിസി സാമൂഹിക പ്രതിബദ്ധതയുടെ നേര്‍ക്കാഴ്ചയാണെന്നും സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങള്‍ പരിഹരിച്ച് നല്ല നാളേക്കായി പ്രവര്‍ത്തിക്കാന്‍ സംഘടന തുടര്‍ച്ചയായ ശ്രമം നടത്തുന്നത് മാതൃകാപരമാണെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മതത്തിന്റെ മൗലിക സിദ്ധാന്തങ്ങളുമായും മനുഷ്യത്വത്തിന്റെ മഹത്വവുമായും ചേര്‍ന്ന് മനുഷ്യ സമൂഹത്തിന്റെ ക്ഷേമത്തിനുള്ള ഉജ്വലമായ ദിശാസൂചികയായാണ് കെഎംസിസി നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം പഞ്ചായത്ത് കെഎംസിസി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് കരിമ്പില്‍ സലാം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടിപികെ അബ്ദുല്ല സ്വാഗതം പറഞ്ഞു. അബുദാബി കെഎംസിസി സെക്രട്ടറി മൊയ്തുട്ടി വേളേരി,ജില്ലാ പ്രസിഡന്റ് അസീസ് കാളിയാടന്‍,അഷ്റഫലി പുതുക്കുടി,ഷാഹിദ് ചെമ്മുക്കന്‍,മുനീര്‍ മാമ്പറ്റ,സിറാജ് ആതവനാട്,ഇബ്രാഹീംകുട്ടി വട്ടപ്പാറ,സലാം മാസ്റ്റര്‍,കെപി സലാം,കെകെ അഷ്റഫ്,അഷ്റഫ് ബക്കര്‍ എവി,അലി കോട്ടക്കല്‍,അനീസ് തുറക്കല്‍, നാസര്‍ കെഎംഎ പ്രസംഗിച്ചു. കോട്ടക്കല്‍ മണ്ഡലം കെഎംസിസി ഭാരവാഹികള്‍, മണ്ഡലത്തിലെ വിവിധ പഞ്ചായത്ത്,മുനിസിപ്പല്‍ നേതാക്കള്‍,ഇരിമ്പിളിയം പഞ്ചായത്ത് ഭാരവാഹികള്‍,പ്രവര്‍ത്തകര്‍ പങ്കെടുത്തു.