
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
കുവൈത്ത് സിറ്റി : മെഡിക്കല്‍ റീഹാബിലിറ്റേഷന്‍ സേവനങ്ങള്‍ക്കുള്ള ആവശ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുവൈത്തില്‍ ആരോഗ്യ മന്ത്രാലയം പുതിയ ആശുപത്രി സ്ഥാപിക്കുമെന്ന് മന്ത്രി ഡോ.അഹമ്മദ് അല്‍ അവാദി അറിയിച്ചു. ഫിസിക്കല്‍ മെഡിസിന്,മെഡിക്കല്‍ റീഹാബിലിറ്റേഷന്‍ എന്നിവയുടെ സ്പെഷ്യാലിറ്റി സമഗ്ര ആരോഗ്യ പരിപാലന സംവിധാനത്തിന്റെ അടിസ്ഥാനങ്ങളില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
ശാരീരിക പരിക്കുകള്‍,സ്ട്രോക്കുകള്‍,സുഷുംനാ നാഡിക്കേല്‍ക്കുന്ന പരിക്കുകള്‍,വാര്‍ധക്യ പ്രശ്നങ്ങള്‍,സംയോജിതവും സമഗ്രവുമായ പരിചരണം ആവശ്യമുള്ള മറ്റു അവസ്ഥകള്‍ എന്നിവയ്ക്ക് ശേഷമുള്ള റീഹാബിലിറ്റേഷന്‍ ഇതില്‍ ഉള്‍പ്പെടുന്നു. നിലവിലെ ആരോഗ്യ വെല്ലുവിളികള്‍ക്ക് നൂതനവും സംയോജിതവുമായ സേവനങ്ങള്‍ ആവശ്യമാണ്. കൂടാതെ ആധുനിക ജീവിതശൈലിയുമായി ബന്ധപ്പെട്ട വിട്ടുമാറാത്ത രോഗങ്ങളുടെ വര്‍ധനവും വെല്ലിവിളിയായി മാറിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.