
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അബുദാബി : യുഎഇയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ പരീക്ഷാ ഫലം വന്നപ്പോള്‍ മാര്‍ക്ക് കണ്ട് ഭൂരിഭാഗം രക്ഷിതാക്കളും ഞെട്ടി. ഒന്നാം സെമസ്റ്റര്‍ പരീക്ഷാഫല പ്രഖ്യാപനം രക്ഷിതാക്കളില്‍ ആശങ്കയാണ് കോറിയിട്ടത്. കഴിഞ്ഞ ദിവസം ഫലം പുറത്തുവന്നപ്പോള്‍ സമ്മിശ്ര വികാരങ്ങളോടെയാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും പ്രതികരിച്ചത്. ചില രക്ഷിതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ദേഷ്യവും നിരാശയും പ്രകടിപ്പിച്ചപ്പോള്‍ മറ്റുള്ളവര്‍ തങ്ങളുടെ വികാരങ്ങള്‍ അധികാരികളെ അറിയിക്കുകയായിരുന്നു. കണക്ക്,സയന്‍സ്,അറബിക് തുടങ്ങിയ വിഷയങ്ങളായിരുന്നു കുട്ടികളെ കുഴക്കിയത്.
വളരെ കുറഞ്ഞ വിദ്യാര്‍ഥികള്‍ക്കാണ് മുഴുവന്‍ മാര്‍ക്കും നേടാന്‍ കഴിഞ്ഞത്. പരീക്ഷയുടെ കുട്ടികള്‍ക്ക് പ്രയാസം സൃഷ്ടിച്ചതാണ് ഫലം നിരാശാജനകമാകാന് കാരണമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
പ്രതീക്ഷിച്ചതിലും നേരത്തെയാണ് ഇത്തവണ 2024-2025 അധ്യയന വര്‍ഷത്തെ ഒന്നാം സെമസ്റ്റര്‍ പരീക്ഷാ ഗ്രേഡുകള്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ചത്. ഇതു തന്നെ പലരെയും അത്ഭുതപ്പെടുത്തിയ നടപടിയായിരുന്നു. ജനുവരി 13നും 17നും ഇടയിലായിരുന്നു പരീക്ഷാ ഫലങ്ങള്‍ പുറത്തുവരുമെന്ന് പ്രതീക്ഷിച്ചത്. ഗ്രേഡ് 1,4 വിദ്യാര്‍ഥികളുടെ ഫലം എട്ടിനും 5,8 ഗ്രേഡുകളുടെ ഫലം ഒമ്പതിനും 9,12 ഗ്രേഡുകളുടെ ഫലം 10നുമാണ് വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ചത്. ‘ഗണിതത്തിലും സയന്‍സിലും ബുദ്ധിമുട്ടുകയാണെന്നും രണ്ട് വിഷയങ്ങളിലും പരീക്ഷ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും പരീക്ഷകള്‍ കൂടുതല്‍ ബുദ്ധിമുട്ടാകുന്നതില് ആശങ്കയുണ്ടെന്നും എങ്കിലും വരുന്ന സെമസ്റ്ററുകളില്‍ ഫലം മെച്ചപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കുമെന്നും എട്ടാം ക്ലാസില്‍ പഠിക്കുന്ന ഇമാറാത്തി വിദ്യാര്‍ഥി എ.ഫാരിസ് പറഞ്ഞു. തന്റെ ക്ലാസിലെ 20 വിദ്യാര്‍ഥികള്‍ സയന്‍സില്‍ തോറ്റുവെന്നും വിദ്യാര്‍ഥി കൂട്ടിച്ചേര്‍ത്തു.