
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
റാസല്‍ഖൈമ : മുവ്വായിരം അടി ഉയരത്തില്‍ പര്‍വതനിരയില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ റാസല്‍ഖൈമ പൊലീസ് എയര്‍വിങ് രക്ഷപ്പെടുത്തി. ഏഷ്യന്‍ വംശജരായ ഒരു പുരുഷനും സ്ത്രീയുമാണ് പര്‍വതനിരകളില്‍ കുടുങ്ങിയത്. പൊലീസ് എയര്‍ വിങ്്,സെര്‍ച്ച് ആന്റ്് റെസ്ക്യൂ വിഭാഗവുമായി സഹകരിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 3,000 അടി ഉയരത്തിലുള്ള പര്‍വത ശിഖരത്തില്‍ കയറുന്നതിനിടെ കുടുങ്ങിപ്പോയി ഇവര്‍ ഏറെക്ഷീണിതരായിരുന്നു. സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ നിന്ന് എയര്‍ വിങ് വിഭാഗത്തിന് ലഭിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഓപ്പറേഷന് ആരംഭിച്ചത്. രണ്ട് വിനോദ സഞ്ചാരികളും പര്‍വത ശിഖരങ്ങളിലൊന്നില്‍ കുടുങ്ങിക്കിടക്കുകയാ ണെന്ന വിവരം കിട്ടിയ ഉടനെ എയര്‍ വിങ് ഹെലികോപ്റ്റര്‍ പര്‍വത മുകളിലെത്തി വിനോദസഞ്ചാരികളെ കണ്ടെത്തുകയും സുരക്ഷിതമായി താഴേക്ക് എത്തിക്കുകയായിരുന്നു. ഇരുവരും ആരോഗ്യവാന്മാരായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പര്‍വത പ്രദേശങ്ങളിലും താഴ്വരകളിലും സഞ്ചരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് റാസല്‍ഖൈമ പൊലീസ് പര്‍വതാരോഹകരോടും കാല്‍നടയാത്രക്കാരോടും അഭ്യര്‍ത്ഥിച്ചു. വ്യക്തിഗത സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്നതും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നതുമായ ഉയരങ്ങളിലേക്ക് കയറുകയോ ദുര്‍ഘടമായ പ്രദേശങ്ങള്‍ ഒഴിവാക്കുകയോ ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.