
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അബുദാബി : ശുദ്ധ ഊര്‍ജവും സുസ്ഥിരതയും മുന്നോട്ട് കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ വേള്‍ഡ് ഫ്യൂച്ചര്‍ എനര്‍ജി സമ്മിറ്റ് 2025 നാളെ അബുദാബി മസ്ദാറിലെ നാഷണല്‍ എക്സിബിഷന് സെന്ററില്‍ ആരംഭിക്കും. അബുദാബി സുസ്ഥിരതാ വാരാചരണ ഭാഗമായി 16 വരെ നടക്കുന്ന ഉച്ചകോടിയില്‍ ഉയര്‍ന്ന തലത്തിലുള്ള സംവാദങ്ങള്‍,ഉത്പന്ന നവീകരണങ്ങള്‍,ലോകത്തെ കൂടുതല്‍ സുസ്ഥിരമായ ഭാവിയിലേക്ക് നയിക്കാന്‍ സഹായിക്കുന്ന അവസരങ്ങള്‍ എന്നിവ അവതരിപ്പിക്കും. ലോകമെമ്പാടുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍,സുസ്ഥിരത വക്താക്കള്‍ എന്നിവരുള്‍പ്പെടെ 30,000ത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും.