
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
കുവൈത്ത് സിറ്റി : ഇന്ത്യന്‍ രൂപയുടെ മൂല്യത്തിന് സര്‍വകാല തകര്‍ച്ച. ഒരു ഡോളറിന് 86 രൂപ 70 പൈസ എന്ന നിലയിലാണ് ഇന്നലെ വിപണി അവസാനിക്കുമ്പോള്‍ രൂപയുടെ വിനിമയ മൂല്യം. കഴിഞ്ഞ വാരം വിപണി അടച്ചത് 85.86 രൂപ എന്ന നിലയിലായിരുന്നു. 84 പൈസയുടെ വിപണന നഷ്ടമാണ് ഒറ്റ ദിവസം കൊണ്ട് രൂപക്കുണ്ടായത്. പ്രധാന രാജ്യങ്ങളുടെ കറന്‍സികളെല്ലാം വലിയ വിനിമയ നഷ്ടമാണ് നേരിട്ടത്. ഡോളറിനെതിരെ യൂറോയുടെ നിരക്ക് 1.0299 എന്നതില്‍ നിന്ന് 1.0211 എന്ന നിലയിലാണ് നടന്നത്.
ബ്രിട്ടീഷ് പൗണ്ട് 1.2304 എന്ന നിലയില്‍ നിന്നും 1.2139 എന്ന നിലയിലെത്തി. ആസ്ത്രേലിയന്‍ ഡോളര്‍ 0.6199 എന്ന നിലയില്‍ നിന്നും
0.6151ല്‍ എത്തി. ഡോളറിന്റെ കുതിപ്പില്‍ ജാപ്പനീസ് യെന്‍ പിടിച്ചു നിന്നു. കഴിഞ്ഞ വാരം ഡോളറിനെതിരെ 158.22 എന്ന നിലയിലായിരുന്ന യെന്‍ 157.18 എന്ന നിലയില്‍ കരുത്താര്‍ജിച്ചു. രൂപക്കുണ്ടായ തകര്‍ച്ച പ്രവാസികള്‍ക്ക് വലിയ വിനിമയ ലാഭമാണ് നല്‍കുക. അന്താരാഷ്ട്ര വിപണിയില്‍ ജിസിസി രാജ്യങ്ങളുടെ വര്‍ധിച്ച വിനിമയ നിരക്ക് ഇങ്ങനെയാണ് ഒരു ദിര്‍ഹം 23.60 രൂപ,കുവൈത്തി ദീനാര്‍ 280.67 രൂപ,സഊദി റിയാല്‍ 23.09 രൂപ,ബഹറൈനി ദീനാര്‍ 230.05,ഖത്തറി റിയാല്‍ 23.78രൂപ,ഒമാനി റിയല്‍ 225.28രൂപ. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ജിസിസി രാജ്യങ്ങളിലെ എക്സ്ചേഞ്ചുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.