
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
റിയാദ് : എച്ച്എംവിപി വൈറസുമായി ബന്ധപ്പെട്ട ആശ്വാസ വാര്‍ത്തയുമായി സഊദി പബ്ലിക് ഹെല്‍ത് അതോറിറ്റി (വിഖായ). രാജ്യത്ത് എച്ച്എംപിവി വൈറസ് വ്യാപനം തടയാന്‍ അധിക നടപടികള്‍ ആവശ്യമില്ലെന്നും അടുത്തിടെ ചൈനയിലും ലോകത്തെ പല രാജ്യങ്ങളിലും വ്യാപകമായി പടര്‍ന്നുപിടിച്ച എച്ച്എംപിവി വൈറസ് ഉള്‍പ്പെടെയുള്ള എല്ലാ ശ്വാസകോശ വൈറസുകളും പരിശോധിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ പബ്ലിക് ഹെല്‍ത്ത് അതോറിറ്റി ലബോറട്ടറികളിലുണ്ടെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വിഖായ) പറഞ്ഞു.
നിലവിലെ നിരീക്ഷണത്തില്‍ വൈറസില്‍ ഒരു വ്യത്യാസവും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അതിനാല്‍ തന്നെ രാജ്യത്തിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ അധിക നടപടികളൊന്നും സ്വീകരിക്കേണ്ട ആവശ്യമില്ലെന്നും അതോറിറ്റി വിശദീകരിച്ചു. അതേസമയം, ചിലയാളുകളില്‍ വൈറസ് ബാധ സങ്കീര്‍ണത വരുത്തുമെന്ന് ഇന്റേണല്‍ മെഡിസിന്,സാംക്രമികരോഗ കണ്‍സള്‍ട്ടന്റും ദക്ഷിണ സഊദിയിലെ സായുധ സേനാ ആശുപത്രിയിലെ അണുബാധ നിയന്ത്രണ വിഭാഗം മേധാവിയുമായ ഡോ.അലി അല്‍ശഹ്രി പറഞ്ഞു.
അറുപതു വയസിനു മുകളില്‍ പ്രായമായവരും കുട്ടികളും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും രോഗപ്രതിരോധ മരുന്നുകള്‍ കഴിക്കുന്നവരും ശ്വാസകോശ, ഹൃദയ രോഗങ്ങള്‍ ബാധിച്ചവരും അടക്കമുള്ള ചില വിഭാഗം ആളുകള്‍ക്ക് ഈ വൈറസ്ബാധ സങ്കീര്ണമാകാനിടയുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.