
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ഷാര്‍ജ: പ്രബോധന വഴിയില്‍ ജീവിതം ധന്യമാക്കിയ ഷാര്‍ജ ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് ശിഹാബ്(54) ഇനി ഓര്‍മയില്‍. ദീര്‍ഘകാലം ശ്രീമൂലനഗരം ഇടപ്പള്ളത്ത് ചൊവ്വര ചുള്ളിക്കാട്ട് മുസ്ലിം ജമാഅത്ത് ഖത്തീബായും മദ്രസാധ്യാപകനായും സേവനമനുഷ്ഠിച്ച ശിഹാബ് 2005 മുതല്‍ ഷാര്‍ജ റൂബി ടൈപിങ് സെന്ററില്‍ ജോലിചെയ്തു വരികയായിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് മരണപ്പെട്ടത്.
പെരുമ്പാവൂര്‍ മദീന അറബി കോളജ് പ്രിന്‍സിപ്പല്‍,കായംകുളം സലഫി മസ്ജിദ്,മസ്ജിദുല്‍ മനാര്‍ ഉളിയന്നൂര്‍ വെളിയങ്കോട് മസ്ജിദുല്‍ മുജാഹിദീന്‍ എന്നിവിടങ്ങളില്‍ ഖത്തീബായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ്: പരേതനായ സൈതാലി. മാതാവ്: പരേതയായ ഐശു. ഭാര്യ: കായംകുളം ഇടയില വീട്ടില്‍ ആമിന. മക്കള്‍ അബ്ദുല്ല നസീഹ്(ഷാര്‍ജ), നജീഹ്(എംഎസ്എം ജില്ലാ ജോ.സെക്രട്ടറി),അഹ് ല മറിയം(ഡിഗ്രി വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: പരേതനായ മുഹമ്മദാലി,ഇബ്രാഹിംകുട്ടി, അബ്ദുല്‍ ജബ്ബാര്‍, സുഹറ,അബ്ദുസ്സലാം.