
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ഷാര്‍ജ : ഷാര്‍ജയില്‍ തേന്‍ ഫാക്ടറി സ്ഥാപിക്കാന്‍ ഭരണാധികാരി അംഗീകാരം നല്കി. മധ്യമേഖലയില്‍ ജൈവ തേന്‍ ഉത്പന്ന ഫാക്ടറിയും ലബോറട്ടറിയും സ്ഥാപിക്കുന്നതിനാണ് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അംഗീകാരം നല്‍കിയത്. 2025 ഒക്ടോബറില്‍ പദ്ധതി പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഫാക്ടറിയില്‍ തേനിനു പുറമെ തേനില്‍ നിന്നുള്ള ഫാര്‍മസ്യൂട്ടിക്കല്‍,സൗന്ദര്യവര്‍ധക വസ്തുക്കളും നിര്‍മ്മിക്കും. ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 120 ടണ്‍ തേന്‍ ഉത്പാദിപ്പിക്കാനാണ് ഫാക്ടറി ലക്ഷ്യമിടുന്നത്.