ചരിത്രം കുറിച്ച് ‘പെയ്സ്’ ഗ്രൂപ്പ്: ഒരേസമയം ശാസ്ത്ര പരീക്ഷണങ്ങളില്‍ 5035 വിദ്യാര്‍ഥികള്‍; ഒന്‍പതാം ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി

ദുബൈ : ദുബൈ പൊലീസിന് നിരീക്ഷണത്തിനായി ഇനി ഡ്രോണ്‍ കണ്ണുകള്‍. ഡ്രോണ്‍ ഉപയോഗ സാധ്യതകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ മേഖലകളിലേക്ക് ഡ്രോണ്‍ ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ് ദുബൈ പോലീസ്. ബഹുനില കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നിരീക്ഷണം ശക്തമാക്കാനുമാണ് ഡ്രോണ്‍ ഉപയോഗിക്കുന്നത്. ദുബൈയുടെ പ്രധാന ബിസിനസ് മേഖലകളായ ജുമൈറ ലേക്സ് ടവേഴ്സ്, അപ്ഡൗണ്‍ ദുബൈ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഡ്രോണ്‍ ബോക്സിന്റെ സേവനം പ്രയോജനപ്പെടുത്തുക. ദുബൈ മള്‍ട്ടി കമ്മോഡിറ്റീസ് സെന്ററുമായി സഹകരിച്ചാണ് ആധുനിക ഡ്രോണ്‍ ബോക്സ് സംവിധാനം ഒരുക്കിയത്.
പദ്ധതി വിജയകരമായാല്‍ മറ്റ് മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ആഗോള തലത്തില്‍ തന്നെ നൂതന സാങ്കേതിക വിദ്യകളിലൊന്നാണ് ഡ്രോണ്‍ ബോക്സ് എന്ന് ദുബൈ പോലീസ് വ്യക്തമാക്കി. ദുബൈ പോലീസും ദുബൈ മള്‍ട്ടി കമ്മോഡിറ്റീസ് സെന്ററും ഇതുമായി ബന്ധപ്പെട്ട് കരാറില്‍ ഒപ്പുവെച്ചു. യുഎഇയില്‍ ഉയര്‍ന്ന കെട്ടിടങ്ങള്‍ നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ വിന്യസിക്കുന്നത് ആദ്യമായാണ്.