
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
റിയാദ് : സാധാരണക്കാര്‍ക്കിടയില്‍ ജീവിക്കുകയും അവരുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്ത നേതാവായിരുന്നു കെ.മുഹമ്മദുണ്ണി ഹാജിയെന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പൊതുപ്രവര്‍ത്തന രംഗത്ത് അടിത്തട്ടില്‍ നിന്നും ഉയര്‍ന്നുവന്ന് നിയമസഭാ സാമാജികന് വരെ എത്തിയ അദ്ദേഹം മുസ്ലിംലീഗ് പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും നല്കിയ സംഭാവനകള്‍ വിസ്മരിക്കാനാല്ലെന്ന്് പ്രസിഡന്റ് സിപി മുസ്തഫ,ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര എന്നിവര്‍ പറഞ്ഞു.
കുവൈത്ത് സിറ്റി: മുസ്്ലിംലീഗ് നേതാവും കൊണ്ടോട്ടി മുന്‍ എംഎല്‍എയുമായ കെ.മുഹമ്മദുണ്ണി ഹാജിയുടെ നിര്യാണത്തില്‍ കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. മുസ്ലിംലീഗ് രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ നേതാവാണ് മുഹമ്മദുണ്ണി ഹാജിയെനന്നും കൊണ്ടോട്ടി എംഎല്‍എ എന്ന നിലയില്‍ അദ്ദേഹം ചെയ്ത സേവനങ്ങള്‍ എന്നും ഓര്‍മിക്കപ്പെടുന്നതാണെന്നും സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍,ജനറല്‍ സെക്രട്ടറി മുസ്തഫ കാരി,ട്രഷറര്‍ ഹാരിസ് വള്ളിയോത്ത് എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കുവൈത്ത് സിറ്റി: കെ.മുഹമ്മദുണ്ണി ഹാജിയുടെ നിര്യാണത്തില്‍ കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് അജ്മല്‍ വേങ്ങര,ജനറല്‍ സെക്രട്ടറി ഹംസ ഹാജി കരിങ്കപ്പാറ എന്നിവര്‍ അനുശോചിച്ചു.