
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്ത്രീ ഉള്‍പ്പെടെ അഞ്ചു പേരുടെ വധശിക്ഷ നടപ്പാക്കി. കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ട മൂന്ന് കുവൈത്ത് പുരുഷന്മാരും ഒരു കുവൈത്ത് സ്ത്രീയും ഒരു അറബ് പ്രവാസിയുമാണ് കഴിഞ്ഞ ദിവസം തൂക്കിലേറ്റപ്പെട്ടത്. കുവൈത്ത് കോടതികള്‍ പുറപ്പെടുവിച്ച വിധികളുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ ജയില്‍ കെട്ടിടത്തിലാണ് വധശിക്ഷ നടപ്പാക്കിയത്. ആസൂത്രിത കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിന് എട്ടി പേരാണ് വധ ശിക്ഷ കാത്തിരുന്നത്. ഇവരില്‍ മൂന്ന് പേര് വധശിക്ഷയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് ഇരകളുടെ രക്തബന്ധമുള്ളവരില്‍ നിന്ന് മാപ്പ് നേടിയെടുത്തു ശിക്ഷയില്‍ നിന്ന് ഒഴിവാകുകയായിരുന്നു.
വധശിക്ഷക്ക് വിധേയമായവരില്‍ തീവ്രവാദ സംഘടനയുമായി ബന്ധമുള്ള കുവൈത്ത് പൗരനും ഉള്‍പ്പെടുന്നു. 2016ല്‍ ദേശീയ ആഘോഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്. സബാഹ് അല്‍സാലിമിലെ സുഹൃത്തിനെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് കുവൈത്ത് വനിതയെ തൂക്കിലേറ്റിയത്. ഇരയുടെ ബന്ധുക്കളില്‍ നിന്ന് മാപ്പ് നല്കാന് അധികാരികള്‍ ശ്രമിച്ചതിനാല്‍ സെപ്തംബര്‍ മുതല്‍ വധശിക്ഷ നടപ്പാക്കുന്നത് വൈകിയിരുന്നു. മാപ്പ് തേടാനുള്ള ശ്രമങ്ങള്‍ അവസാന നിമിഷം വരെ നടത്തിയെങ്കിലും ഇരകളുടെ ബന്ധുക്കള്‍ അതിന് വഴങ്ങിയില്ല. കബദില്‍ ഒരു വ്യക്തിയെ കൊലപ്പെടുത്തിയ കേസിലാണ് മറ്റൊരു കുവൈത്ത് പൗരനെ തൂക്കിലേറ്റിയത്. 2024 സെപ്തംബറില്‍ വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ ആറ് പേരുടെ വധ ശിക്ഷ നടപ്പാക്കിയിരുന്നു.