
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ദാവോസ്: ‘ബൗദ്ധിക യുഗത്തിനായുള്ള സഹകരണം’ എന്ന പ്രമേയത്തില്‍ 55ാമത് ലോക സാമ്പത്തിക ഫോറത്തിന് സ്വിറ്റ്സര്‍ലന്റിലെ റിസോര്‍ട്ട് പട്ടണമായ ദാവോസില്‍ തുടക്കമായി. മാറിമറിയുന്ന ആഗോള സാഹചര്യങ്ങള്‍ക്കിടയില്‍ നടക്കുന്ന ഉച്ചകോടിയില്‍ എഴുപതില്‍പ്പരം രാഷ്ട്രനേതാക്കള്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സാമ്പത്തിക,വിദ്യാഭ്യാസ,ആരോഗ്യ രംഗത്തെ വിദഗ്ധര്‍,കമ്പനി മേധാവികളുമടക്കം മുവ്വായിരത്തിലധികം പേര് അഞ്ചു ദിവസത്തെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. എഐ സാങ്കേതിക മാറ്റങ്ങള്‍,ഊര്‍ജ സഹകരണം,ഭൗമരാഷ്ട്രീയ വെല്ലുവിളികള്‍ തുടങ്ങിയവ ഉച്ചകോടിയില്‍ ചര്‍ച്ചയാകും. യുഎഇയില്‍ നിന്ന് ദുബൈ കള്‍ച്ചര്‍ ചെയര്‍പഴ്സണ്‍ ശൈഖ ലത്തീഫ ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ മന്ത്രിമാര്‍,വ്യവസായ പ്രമുഖര്‍ ഉള്‍പ്പെടെ നൂറിലധികം ആളുകള്‍ പങ്കെടുക്കുന്നുണ്ട്. കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അല്‍ ഗെര്‍ഗാവിയും സംഘത്തിലുണ്ട്. ഒമാനില്‍ നിന്നും സാമ്പത്തിക വകുപ്പ് മന്ത്രി ഡോ.സെയ്ദ് മുഹമ്മദ് അല്‍ സാഖ്റി,ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് അബ്ദുറഹ്മാന് ബിന്‍ ജാസിം അല്‍ താനി,സഊദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് ഉള്‍പ്പെടെ ജിസിസി രാജ്യങ്ങളിലെ പ്രമുഖരും ദാവോസില്‍ എത്തിയിട്ടുണ്ട്. ഗൗതം അദാനി,സലില്‍ പരേഖ്(ഇന്‍ഫോസിസ്), റിഷാദ് പ്രേംജി,എംഎ യൂസഫലി,വിജയ് ശേഖര്‍ ശര്‍മ(പേടിഎം),ആദര് പൂനവല്ല(സെറം ഇന്‍സ്റ്റിറ്റിയൂട്ട്) ഉള്‍പ്പെടെയുള്ള വ്യവസായികളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.