
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ദാവോസ്: സ്വിറ്റ്സര്‍ലന്റിലെ റിസോര്‍ട്ട് പട്ടണമായ ദാവോസില്‍ നടക്കുന്ന 55ാമത് ലോക സാമ്പത്തിക ഫോറത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നയിക്കുന്ന ഇന്ത്യന്‍ സംഘം പങ്കെടുക്കും. ജലശക്തി മന്ത്രി സി ആര് പാട്ടീല്‍,വ്യോമയാന മന്ത്രി രാംമോഹന്‍ നായിഡു,ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രി ചിരാഗ് പാസ്വാന്,നൈപുണ്യ വികസന സംരംഭക സഹമന്ത്രി ജയന്ത് ചൗധരി എന്നിവരും സംഘത്തിലുണ്ട്. ഒരു രാജ്യം,ഒരു ശബ്ദം എന്ന പ്രമേയത്തോടെ വ്യവസായ വികസനവും ആഗോള ഊര്‍ജ സഹകരണ നയങ്ങളും ഫോറത്തില്‍ അവതരിപ്പിക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി തുടങ്ങിയവരും ഫോറത്തിനെത്തുന്നുണ്ട്.