
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അബുദാബി: ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ മുഖ്യാതിഥിയായി യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി പങ്കെടുക്കും. കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര നിക്ഷേപക സംഗമത്തില്‍ ആഗോള കമ്പനികളുടെ പ്രതിനിധികളും നിക്ഷേപകരും വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുമെന്ന് കേരള വ്യവസായ വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. ‘ഉത്തരവാദിത്ത നിക്ഷേപം, ഉത്തരവാദിത്ത വ്യവസായം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ഉച്ചകോടി കേരളത്തെ മികച്ച നിക്ഷേപസൗഹൃദ സംസ്ഥാനമായി നിലനിര്‍ത്തുന്നതിനും സംസ്ഥാനത്തിന്റെ സമഗ്ര സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനും സഹായകരമാകുമെന്നാണ് പ്രതീക്ഷ.