
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അബുദാബി: ‘യുഎഇ ലെബനനൊപ്പം നില്ക്കുന്നു’ കാമ്പെയിനിന്റെ ഭാഗമായുള്ള 23ാമത് യുഎഇ ദുരിതാശ്വാസ വിമാനം ബെയ്റൂത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ലെബനനിലെ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യമായ നൂതന ഉപകരണങ്ങളും മെഡിക്കല്‍ അവശ്യവസ്തുക്കളും ഉള്‍പ്പെടെ 35 ടണ്‍ ആരോഗ്യ സാമഗ്രികളാണുള്ളത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മേല്‍നോട്ടത്തിലും ഡെപ്യൂട്ടി ചെയര്മാന് ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മാര്‍ഗനിര്‍ദേശത്തിലുമാണ് സഹായം നല്‍കിയത്.
ലെബനന് ജനത നേരിടുന്ന പ്രതിസന്ധിയുടെ ആഘാതം ലഘൂകരിക്കുന്നതിന് യുഎഇയുടെ സഹായം ഗുണം ചെയ്യും. പ്രത്യേകിച്ച് ആരോഗ്യം,സാമൂഹികക്ഷേമം,സമ്പദ്വ്യവസ്ഥ എന്നീ മേഖലകളില്‍ ലബനനെ സഹായിക്കാന്‍് യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് എമിറേറ്റ്സ് ഇന്റര്‍നാഷണല്‍ റിലീഫ് ഏജന്‍സി വൈസ് ചെയര്മാന് സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഷംസി പറഞ്ഞു. ലബനനിലെ പ്രതിസന്ധിയുടെ തീവ്രത കണക്കിലെടുക്കുമ്പോള്‍ മെഡിക്കല്‍ സാധനങ്ങളുടെയും ഉപകരണങ്ങളുടെയും ആവശ്യകത മുമ്പത്തേക്കാളും വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.